ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡ് നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുമ്പോള്‍ നോക്കുകുത്തിയായി ഉദ്യോഗസ്ഥര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡ് നിയമലംഘനങ്ങളുടെ കേന്ദ്രമായി മാറുന്നു.
തലങ്ങും വിലങ്ങും പായുന്ന സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസുകളും സ്റ്റാന്‍ഡിലൂടെയെത്തുന്ന മറ്റു വാഹനങ്ങളുടേയും ഇടയിലൂടെ ജീവന്‍ രക്ഷിക്കാന്‍ ഓടി രക്ഷപെടുകയാണ് യാത്രക്കാര്‍. പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകളുടെ ഉത്തരവാദിത്വമില്ലായ്മയാണ് പ്രധാന പ്രശ്നം. സ്റ്റാന്‍ഡിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും പ്രത്യേകം വഴികള്‍ ക്രമീകരിച്ചിട്ടുണ്ടെങ്കിലും അത് പലരും പാലിക്കുന്നില്ല. റാന്നിക്ക് സ്വന്തമായി ഡിവൈഎസ്പി ഓഫീസ് ലഭിച്ചപ്പോള്‍ നഗരത്തിലെ കുത്തഴിഞ്ഞ ഗതാഗത സംവിധാനത്തിന് അറുതി വരുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ബസ് സ്റ്റാന്‍ഡ് നിറയെ സ്വകാര്യ കാറുകളൂം ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളും അലക്ഷ്യമായി പാര്‍ക്ക് ചെയ്യുകയാണ്.

നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവര്‍ പാര്‍ക്കിംങ്ങിനായി ഉപയോഗിക്കുന്നത് ബസ് സ്റ്റാന്‍ഡാണ്. രാവിലെ വാഹനം കൊണ്ടുവന്ന് ഇവിടെ പാര്‍ക്കു ചെയ്ത ശേഷം ദൂരെ സ്ഥലങ്ങളില്‍ ജോലിക്കു പോകുന്നവരും ഉണ്ട്. രാത്രിയോടു കൂടി മാത്രമെ ഈ വാഹനങ്ങള്‍ ഇവിടെ നിന്നു മാറ്റുകയുള്ളു. ബസുകള്‍ പാര്‍ക്കു ചെയ്യാന്‍ ഉപയോഗിച്ചിരുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ മറ്റു വാഹനങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണ്. അതോടെ ബസുകള്‍ സ്റ്റാന്‍ഡിന് മധ്യത്തില്‍ തലങ്ങും വിലങ്ങും പാര്‍ക്കിങ്ങ് നടത്തുകയാണിപ്പോള്‍. ഇതിനിടയിലൂടെ മറ്റു ബസുകള്‍ കടന്നു വരുമ്പോള്‍ യാത്രക്കാര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യത ഏറെയാണ്. പലപ്പോഴും അപകടത്തില്‍ നിന്നും തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപെടുന്നത്. സ്റ്റാന്‍ഡിലെ വ്യാപാരികളും തങ്ങളുടെ സ്ഥാപനത്തിന് മുന്‍വശം കൈയ്യേറി ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് കാണാം.

ബസുകള്‍ അല്ലാത്ത വാഹനങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ലാതാക്കിയാലെ ഇതിനു പരിഹാരമാകു. സ്റ്റാന്‍ഡിലേക്ക് ബസുകള്‍ കയറുന്നതിനായി വയലിനു നടുവിലൂടെ നിര്‍മ്മിച്ച വഴി ഇപ്പോള്‍ എല്ലാവരും ഉപയോഗിക്കുകയാണ്. വണ്‍വേയിലൂടെ ചുറ്റിത്തിരിയുന്നത് ഒഴിവാക്കാനാണിത്. കൂടാതെ ഒരു വഴിയിലൂടെ ബസുകള്‍ക്ക് കയറാനും മറുവഴിയിലൂടെ ഇറങ്ങാനുമായി ഉണ്ടായിരുന്ന തീരുമാനം ലംഘിച്ച് ബസുകള്‍ തലങ്ങും വിലങ്ങും പായുകയാണ്. ബസുകള്‍ ഏതുവഴി എത്തുമെന്ന് ഇതുമൂലം യാത്രക്കാര്‍ക്ക് കൃത്യമായ ധാരണയും ഇല്ല. പഞ്ചായത്തും മോട്ടോര്‍, പോലീസ് അധികൃതരും ഇടപെട്ടാല്‍ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാവു. റാന്നിയില്‍ ട്രാഫിക് പോലീസ് യൂണിറ്റ് ആരംഭിച്ചാല്‍ ഒരുപരിധിവരെ പ്രശ്നപരിഹാരം കാണുവാന്‍ കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...