കെ – ഫോണ്‍ നെല്ലിയാമ്പതിയിലേക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി മേഖലയിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനമെത്തിക്കാന്‍ തയ്യാറെടുത്ത് കെ-ഫോണ്‍. ഇതിനായി നെല്ലിയാമ്പതി – കൊല്ലങ്കോട് ബാക്ക്‌ബോണ്‍ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൗകര്യങ്ങള്‍ പരിമിതമായ പ്രദേശങ്ങളിലാണ് കെ-ഫോണ്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളെത്തിക്കുവാന്‍ തയ്യാറെടുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളെല്ലാം അടിയന്തിര പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കിക്കൊണ്ട് എത്രയും വേഗത്തില്‍ ഉപഭോക്താക്കള്‍ക്കായി സേവനങ്ങളുറപ്പാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് കെ-ഫോണ്‍.

ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള 17 ഇഒഎസ് (End of Service) കേന്ദ്രങ്ങള്‍ക്കായിരിക്കും കെ-ഫോണ്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക. തുടര്‍ന്ന് ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും കെ-ഫോണിന്റെ അതിവേഗ ഇന്റര്‍നെറ്റ് സേവനത്തിന്റെ ഗുണഭോക്താക്കളാകാം. കേരളത്തിന്റെ ഡിജിറ്റല്‍ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനുള്ള കെ-ഫോണിന്റെ വലിയൊരു ചുവടുവയ്പ്പാണിത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വലിയ അവസരങ്ങളാണ് ഓരോ വ്യക്തിക്ക് മുന്നിലുമെത്തിക്കുന്നത്. സാമ്പത്തിക, സാമൂഹിക, ഭൂമിശാസ്ത്ര അസമത്വങ്ങളില്ലാതെ കേരളത്തിലൂടനീളം എല്ലാ ജനങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ഉറപ്പാക്കുക എന്നതാണ് കെഫോണിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് ഇനി അധികം ദൂരമില്ല – കെ-ഫോണ്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു ഐഎഎസ് പറഞ്ഞു.

പുതിയ ഗാര്‍ഹിക കണക്ഷന്‍ എടുക്കാന്‍ എന്റെ കെ-ഫോണ്‍ എന്ന മൊബൈല്‍ ആപ്പിലൂടെയോ കെ-ഫോണ്‍ വെബ്സൈറ്റിലൂടെയോ രജിസ്റ്റര്‍ ചെയ്യാം. 18005704466 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കണക്ഷനായി രജിസ്റ്റര്‍ ചെയ്യാം. കെ ഫോണ്‍ പ്ലാനുകളെയും ഓഫറുകളേയും കുറിച്ച് കൂടുതല്‍ അറിയുവാന്‍ കെ ഫോണ്‍ ഔദ്യോഗിക വെബ്‌സൈറ്റായ https://kfon.in/ ല്‍ സന്ദര്‍ശിക്കുകയോ 90616 04466 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ KFON Plans എന്ന് ടൈപ്പ് ചെയ്ത് മെസേജ് ചെയ്തോ കെഫോണ്‍ പ്ലാനുകള്‍ അറിയാനാവും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...