കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിജു വര്‍ഗീസിനും എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. എന്‍. കെ പ്രേമചന്ദ്രന്‍ സകല വൃത്തികേടുകളുടേയും ഉസ്താതെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസ് കോണ്‍ഗ്രസ് കൊണ്ടുനിര്‍ത്തിയ ആടുതല്ലിയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ഷിജു വര്‍ഗീസ് പോലീസ് കസ്റ്റഡിയില്‍ എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകളോടും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. രാവിലെ പട്രോളിംഗിന് ഇറങ്ങിയ പോലീസുകാര്‍ വഴിയരികില്‍ ഒരു കാറ് കത്തുന്നതാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു. വണ്ടി മാറ്റാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും കത്തട്ടെ എന്നായിരുന്നു ഷിജു വര്‍ഗീസ് നല്‍കിയ മറുപടി. അയാളെ പോലീസ് കൂട്ടിക്കൊണ്ടുപോയി.
ഷിജു വര്‍ഗീസ് കസ്റ്റഡിയില്‍ എന്നത് ദുര്‍വ്യാഖ്യാനം ചെയ്തു. പോലീസ് ഇയാളെ കൂട്ടിക്കൊണ്ടുപോയി എന്നതാണ് തനിക്ക് ആദ്യം ലഭിച്ച വിവരം. ഇക്കാര്യത്തില്‍ കണ്ണനല്ലൂര്‍ പോലീസ് ആണ് വിശദീകരണം നല്‍കേണ്ടത്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.