കലിതുള്ളി മേഴ്‌സിക്കുട്ടിയമ്മ ; പ്രേമചന്ദ്രന്‍ സകല വൃത്തികേടുകളുടേയും ഉസ്താത് ; ഷിജു വര്‍ഗീസ് കോണ്‍ഗ്രസ് കൊണ്ടുനിര്‍ത്തിയ ആടുതല്ലി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിജു വര്‍ഗീസിനും എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. എന്‍. കെ പ്രേമചന്ദ്രന്‍ സകല വൃത്തികേടുകളുടേയും ഉസ്താതെന്നായിരുന്നു മേഴ്സിക്കുട്ടിയമ്മ പറഞ്ഞത്. ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസ് കോണ്‍ഗ്രസ് കൊണ്ടുനിര്‍ത്തിയ ആടുതല്ലിയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ഷിജു വര്‍ഗീസ് പോലീസ് കസ്റ്റഡിയില്‍ എന്ന രീതിയില്‍ പ്രചരിച്ച വാര്‍ത്തകളോടും മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചു. രാവിലെ പട്രോളിംഗിന് ഇറങ്ങിയ പോലീസുകാര്‍ വഴിയരികില്‍ ഒരു കാറ് കത്തുന്നതാണ് കണ്ടതെന്ന് മന്ത്രി പറഞ്ഞു. വണ്ടി മാറ്റാന്‍ പോലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും കത്തട്ടെ എന്നായിരുന്നു ഷിജു വര്‍ഗീസ് നല്‍കിയ മറുപടി. അയാളെ പോലീസ് കൂട്ടിക്കൊണ്ടുപോയി.

ഷിജു വര്‍ഗീസ് കസ്റ്റഡിയില്‍ എന്നത് ദുര്‍വ്യാഖ്യാനം ചെയ്തു. പോലീസ് ഇയാളെ കൂട്ടിക്കൊണ്ടുപോയി എന്നതാണ് തനിക്ക് ആദ്യം ലഭിച്ച വിവരം. ഇക്കാര്യത്തില്‍ കണ്ണനല്ലൂര്‍ പോലീസ് ആണ് വിശദീകരണം നല്‍കേണ്ടത്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...