കോട്ടയം: മണര്‍കാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു കൈമാറാന്‍ കോടതി ഉത്തരവ്. പള്ളി1934 ലെ ഭരണഘടനപ്രകാരം ഭരിക്കണമെന്നും കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കാന്‍ കോട്ടയം സബ്കോടതി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്കി.
സബ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് യാക്കോബായ സുറിയാനി സഭയും കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഓര്‍ത്തഡോക്സ് സഭയും വ്യക്തമാക്കി.