പുല്ലൂരില്‍ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനo : യുവതി ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് പുല്ലൂരില്‍ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. വിവാഹത്തിന് ശേഷം കൂടുതല്‍ പണവും സ്വര്‍ണവും ചോദിച്ച്‌ തുടരെ പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ചട്ടഞ്ചാല്‍ സ്വദേശിനി റംസീനയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ ഇന്നലെ രാത്രി തൂങ്ങിമരിച്ചത്.

രണ്ട് കുട്ടികളുടെ അമ്മയാണ് ഇരുപത്തിയേഴുകാരിയായ റംസീന. പുല്ലൂര്‍ ഉദയനഗര്‍ സ്വദേശി ഷുക്കൂറുമായുള്ള വിവാഹം കഴിഞ്ഞിട്ട് ഏഴുവര്‍ഷമായി. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്‍റെ പിതാവും സഹോദരിമാരും ചേര്‍ന്ന് സ്ത്രീധനത്തെച്ചൊല്ലി കലഹിക്കുമായിരുന്നു എന്നാണ് പരാതി. പീഡനത്തെ തുടര്‍ന്ന് പലതവണ സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും കുട്ടികളെയും ഭര്‍ത്താവിനെയും ഓര്‍ത്ത് ഭര്‍തൃഗൃഹത്തിലേക്ക് തന്നെ മടങ്ങി. ഭര്‍ത്താവിന്‍റെ പിതാവ് മര്‍ദിച്ചതായും ആത്മഹത്യചെയ്യുന്നതിന്‍റെ തലേദിവസം വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു. ഭര്‍ത്താവ് ഷുക്കൂര്‍ വിദേശത്ത് പോയതിന് ശേഷമാണ് യുവതിക്ക് മാനസിക സമ്മര്‍ദം വര്‍ധിച്ചത്.

സ്ത്രീധനത്തെ ചൊല്ലിയുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ബന്ധുക്കളുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റംസീനയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...