സഭയെ സഹായിക്കുന്നത് ബി.ജെ.പിയാണെങ്കില്‍ അവരെയും പിന്തുണയ്ക്കും : യാക്കോബായ സഭ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സഭാതര്‍ക്ക പരിഹാരത്തിന് തെരഞ്ഞെടുപ്പ് സമ്മര്‍ദവുമായി യാക്കോബായ സഭ. രാഷ്ട്രീയ തീരുമാനങ്ങളെടുക്കുമെന്ന് വ്യക്തമാക്കിയ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് പത്ത് മണ്ഡലങ്ങളിലെ നിലപാട് നിര്‍ണായകമാകുമെന്നും പറഞ്ഞു. സഭയെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കുമെന്നാണ് നിലപാട്.

കണക്കുകള്‍ എണ്ണിപ്പറഞ്ഞുള്ള ഈ അവകാശവാദത്തിലൂടെ വ്യക്തമായ രാഷ്ട്രീയ സന്ദേശമാണ് യാക്കോബായ സഭ മുന്നോട്ടുവയ്ക്കുന്നത്. സഭാ തര്‍ക്ക പരിഹാരത്തിനായി തെരഞ്ഞെടുപ്പ് എന്ന സാധ്യത ഉപയോഗപ്പെടുത്താനാണ് സഭയുടെ തീരുമാനം. ഏത് മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് സഭ പറയില്ല. പക്ഷേ സാഹചര്യം വിലയിരുത്തിയശേഷം രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്ന് പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ചേര്‍ന്ന സഭാ വര്‍ക്കിങ് കമ്മിറ്റിയോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഇടത് സര്‍ക്കാരിന്റെ ഇടപെടലില്‍ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് പൂര്‍ത്തീകരിക്കപ്പെട്ടില്ലായെന്നാണ് വിലയിരുത്തല്‍. യു.ഡി.എഫും, ബി.ജെ.പിയും പ്രശ്നപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. സഭയെ സഹായിക്കുന്നത് ബി.ജെ.പിയാണെങ്കില്‍ അവരെയും പിന്തുണയ്ക്കും. പിന്നീട് പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...