ടി.പി. പീതാംബരൻ മാസ്റ്ററെ മാറ്റാൻ എൻ.സി.പി.യിൽ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്ററെ മാറ്റാനുള്ള നീക്കങ്ങൾ എൻ.സി.പി.യിൽ ശക്തമായി. സംസ്ഥാന കമ്മിറ്റിയിൽ അദ്ദേഹത്തെ അനുകൂലിച്ചിരുന്നവർ യു.ഡി.എഫിലേക്കുപോയ സാഹചര്യത്തിൽ പുതിയ നേതൃത്വം പാർട്ടിക്കുണ്ടാവണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. ഫെബ്രുവരി 22-ന് കൊച്ചിയിൽ നടക്കുന്ന സംസ്ഥാന ഭാരവാഹിയോഗത്തിൽ ഈ ആവശ്യം ഉന്നയിക്കും. പാർട്ടിവിട്ടവരെ ന്യായീകരിക്കുന്ന നിലപാട് സംസ്ഥാന പ്രസിഡന്റ് സ്വീകരിക്കുന്നതിലും നേതാക്കളിൽ അതൃപ്തിയുണ്ട്.

മാണി സി. കാപ്പനെതിരേ മന്ത്രി എ.കെ. ശശീന്ദ്രൻ ശക്തമായി പ്രതികരിക്കുമ്പോൾ അവരെ ന്യായീകരിക്കുന്ന നിലപാടാണ് പീതാംബരൻ മാസ്റ്ററുടേത്. നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് പാർട്ടി നേതൃത്വത്തിൽ ഉടച്ചുവാർക്കൽ വേണമെന്നാണ് ആവശ്യം. ഇടതുനേതൃത്വത്തിന് സ്വീകാര്യനായ ആള്‍  വേണമെന്ന പ്രചാരണവുമുണ്ട്. പാർട്ടിക്കുകിട്ടിയിട്ടുള്ള കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്തുനിന്ന് മുന്നണിവിട്ട സുൽഫിക്കർ മയൂരിക്കുപകരവും കെ.എസ്.ആർ.ടി.സി. ഡയറക്ടർ ബോർഡിലേക്കും പുതിയ ആളെ നിയമിക്കണം. സർക്കാർ കാലാവധി തികയ്ക്കുംമുമ്പുതന്നെ ആളുകളെ മാറ്റി പാർട്ടിയെ ശക്തമാക്കണമെന്നാണ് ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...