കൊച്ചി : സുപ്രീംകോടതി വിധിപ്രകാരം നഷ്ടപ്പെട്ട പള്ളികളില്‍ യാക്കോബായ വിശ്വാസികള്‍ തിരികെ പ്രവേശിക്കും. പുത്തന്‍കുരിശ് പാത്രിയാര്‍ക്കാ സെന്ററില്‍ ചേര്‍ന്ന യാക്കോബായ സഭ സമരസമിതി യോഗത്തിലാണ് തീരുമാനം. സഭയ്ക്ക് നഷ്ടപ്പെട്ട 52 പള്ളികളില്‍ ഈ മാസം 13 ന് ആരാധനയ്ക്ക് കയറും.
ട്രസ്റ്റ് എന്ന നിലയില്‍ ഭരണാവകാശം മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് നല്‍കിയിട്ടുള്ളത്. ഇടവകാംഗങ്ങളുടെ അവകാശം കോടതി നിഷേധിച്ചിട്ടില്ലെന്ന് യാക്കോബായ സഭ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടവകാംഗങ്ങള്‍ പള്ളികളില്‍ പ്രവേശിക്കാന്‍ തീരുമാനം കൈക്കൊണ്ടത്. സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഞായര്‍ മുതല്‍ നഷ്ടപ്പെട്ട പള്ളികള്‍ക്ക് മുന്നില്‍ പന്തലുകെട്ടി സത്യഗ്രഹം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.