ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ജഡേജ ; വീണ്ടും നയിക്കാൻ ധോണി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജ ഒഴിഞ്ഞു. മഹേന്ദ്ര സിങ് ധോണി തന്നെ വീണ്ടും ക്യാപ്റ്റനാകും. സീസണിന്റെ തുടക്കത്തിലാണ് ക്യാപ്റ്റൻ സ്ഥാനം ധോണി ജഡേജയ്ക്കു കൈമാറിയത്. മത്സരത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ജഡേജ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് സിഎസ്കെ പ്രസ്താവനയിൽ അറിയിച്ചു. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിന് ധോണി തയാറായതായും ചെന്നൈ അറിയിച്ചു.

ധോണിക്കും സുരേഷ് റെയ്നയ്ക്കും ശേഷം ചെന്നൈ ടീമിന്റെ ക്യാപ്റ്റനായ താരമാണ് ജഡേജ. 2012 മുതൽ ചെന്നൈ ടീമിൽ കളിക്കുന്നു. 213 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിച്ചിട്ടുള്ള ധോണി നാലു തവണ ചെന്നൈയെ കിരീട നേട്ടത്തിലെത്തിച്ചിട്ടുണ്ട്. ധോണിക്കു കീഴിൽ രണ്ടു തവണ ചാംപ്യൻസ് ലീഗ് ട്വന്റി 20 കിരീടവും ടീം സ്വന്തമാക്കി. നിലവിലെ സീസണിൽ ജഡേജയ്ക്കു കീഴിൽ മോശം പ്രകടനമാണ് ചെന്നൈ നടത്തുന്നത്. എട്ട് മത്സരങ്ങൾ കളിച്ച ടീം രണ്ടെണ്ണത്തിൽ‌ മാത്രമാണു ജയിച്ചത്. പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനക്കാരാണ് ചെന്നൈ സൂപ്പർ കിങ്സ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...

കാബിനറ്റ് പദവിക്കായി കേരള കോൺഗ്രസ് ; പി.ജെ ജോസഫിന് വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനം...

0
തിരുവനന്തപുരം: കാബിനറ്റ് പദവി ആവശ്യത്തിലുറച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. വയോജന...

21 കാരിയായ മോഡലിനെ ജിം ട്രെയിനർ കുത്തിക്കൊലപ്പെടുത്തി

0
ഡൽഹി: ഡൽഹിയിലെ തിലക് നഗറിൽ വിദ്യാർത്ഥിനിയും മോഡലുമായ യുവതി വീട്ടിൽ മരിച്ച...

പഞ്ചസാരയ്ക്ക് പിന്നാലെ വിപണിയിൽ കോഴിമുട്ടയ്ക്കും വില കുതിക്കുന്നു

0
മുംബൈ : എഥനോൾ ഉത്പാദനത്തിനായി ചോളത്തിന്റെ ഉപയോഗം കുത്തനെ കൂട്ടിയത് രാജ്യത്ത്...