പത്തനംതിട്ട : ജനകീയ ആഗ്രോ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി (JAFCO) യുടെ സംരംഭമായ ഫുഡ് പ്രോഡക്ട് നിര്‍മ്മാണ കേന്ദ്രത്തിന്റെ ഉല്ഘാടനം മന്ത്രി വീണാ ജോര്‍ജ്ജും ഹോള്‍ സെയില്‍ ആന്റ് റീറ്റെയില്‍ ഔട്ട് ലെറ്റിന്റെ ഉല്ഘാടനം കോയിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി .ജി.ആശയും നിര്‍വഹിച്ചു.
പൂവത്തൂരില്‍ നടന്ന യോഗത്തില്‍ ജാഫ്‌കോ മാനേജിങ് ഡയറക്ടര്‍ അരുണ്‍ രാമചന്ദ്രകുറുപ്പ് അധ്യക്ഷത വഹിച്ചു. രാജു വെട്ടിത്തറ, കോയിപ്പുറം ബ്ലോക്ക് പ്രസിഡണ്ട് ജിജി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്തു മെമ്പര്‍ അനീഷ് കുന്നപ്പുഴ , കൃഷി ഓഫീസര്‍ ബിനോയ് കെ. വി , പഞ്ചായത്തു മെമ്പര്‍ രാജേന്ദ്രന്‍, കമ്പിനി ഡയറക്‌ടേഴ്‌സ് സബിന്‍ സാം, മുരളിധരന്‍, ബാബു രാജ് , റെനി മാത്യു, ജോര്‍ജ്ജ് വര്‍ഗീസ്, രാജന്‍ തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.