ജ​ഗദീഷ് ഷെട്ടറിനെ കോൺഗ്രസിലെത്തിക്കാൻ ചരട് വലിച്ച് നേതാക്കൾ

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ കര്‍ണാടക ബിജെപിയില്‍ നിന്ന് രാജിവെച്ച ജഗദീഷ് ഷെട്ടറിനെ കോണ്‍ഗ്രസിലെത്തിക്കാന്‍ ചരട് വലിച്ച് നേതാക്കള്‍. പാര്‍ട്ടിയില്‍ ചേരുന്നതില്‍ ഇന്ന് ചര്‍ച്ച നടത്തും. പ്രമുഖ ലിംഗായത്ത് നേതാക്കളായ ഷാമനൂര്‍ ശിവശങ്കരപ്പയുമായും എം ബി പാട്ടീലുമായും ഷെട്ടര്‍ ചര്‍ച്ച നടത്തുന്നുണ്ട്. കേന്ദ്രമന്ത്രി പദവിയോ, ഗവര്‍ണര്‍ പദവിയോ നല്‍കാമെന്ന് ബിജെപി നേതൃത്വം പറഞ്ഞെങ്കിലും ഷെട്ടര്‍ വഴങ്ങിയിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ഷെട്ടര്‍ ബിജെപിയില്‍ വില പേശിയത്.

ഇന്നലെ അര്‍ധരാത്രിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ജഗദീഷ് ഷെട്ടര്‍ രാജി പ്രഖ്യാപിച്ചത്. എംഎല്‍എ സ്ഥാനവും രാജിവെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ, കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവര്‍ ഹുബ്ബള്ളിയിലെ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സീറ്റ് വേണമെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. പിന്നാലെയാണ് ഷെട്ടര്‍ രാജിവെച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...