Monday, October 7, 2024 4:33 am

മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ പോലീസ് റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : മദ്രാസ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ജഗ്ഗി വാസുദേവിന്റെ ഉടമസ്ഥതയിലുള്ള ഇഷ ഫൗണ്ടേഷനില്‍ പോലീസ് റെയ്ഡ്. 150ഓളം പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന. കോയമ്പത്തൂരിലെ തൊണ്ടമുത്തുരിലെ ഇഷ ഫൗണ്ടേഷനിലാണ് പരിശോധന. നല്ല വിദ്യാഭ്യാസമുള്ള തന്റെ രണ്ട് പെണ്‍മക്കളെ ജഗ്ഗി വാസുദേവിന്റെ ഇഷ യോഗാ സെന്ററില്‍ സ്ഥിരമായി താമസിപ്പിക്കാന്‍ പ്രേരിപ്പിച്ചെന്ന് കാട്ടി തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല അധ്യാപകനായിരുന്ന എസ് കാമരാജ് ഹര്‍ജി നല്‍കിയിരുന്നു. ലൗകിക ജീവിതം വെടിഞ്ഞ് സന്യാസിമാരെപ്പോലെ ജീവിക്കാന്‍ യുവതികളെ പ്രേരിപ്പിക്കുന്നത് എന്തിനാണെന്ന് കേസ് പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു.

സ്വന്തം മകളെ വിവാഹം ചെയ്യിപ്പിച്ച് അയച്ച് മറ്റുള്ളവരെ ലൗകിക ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു. തലമൊട്ടയടിച്ച് ലൗകികസുഖം ത്യജിച്ച് ഇഷ യോഗ സെന്ററില്‍ യുവതികള്‍ ജീവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ജഗ്ഗി അവരെ പ്രോത്സാഹിപ്പിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. കേസ് വിശദമായി അന്വേഷിക്കാന്‍ ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും പട്ടിക തയ്യാറാക്കാന്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. തന്റെ പെണ്‍മക്കളെ കോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് കാമരാജ് ഹര്‍ജി നല്‍കിയിരുന്നു. തിങ്കളാഴ്ച കോടതിയില്‍ ഹാജരായ രണ്ടു മക്കളും തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇഷ ഫൗണ്ടേഷനില്‍ താമസിക്കുന്നതെന്നും തടങ്കലിലല്ലെന്നും കോടതിയെ അറിയിച്ചിരുന്നു.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം കൈവരിക്കുന്നത് അഭിമാനകരമായ നേട്ടമെന്ന് മന്ത്രി ജിആർ അനിൽ

0
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത കൂടിയ സംസ്ഥാനമാണെങ്കിലും ഭക്ഷ്യസുരക്ഷയിലും പൊതുവിപണിയിലെ...

ഓൺലൈൻ ജോലി പരസ്യം കണ്ട് ബന്ധപ്പെട്ടപ്പോൾ കിട്ടിയത് ‘വൻ പണി’ ; മലപ്പുറം സ്വദേശി...

0
കല്‍പ്പറ്റ: ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് 33 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന...

ചോരക്കുഴിയിൽ വീണ്ടും അപകടം, കാര്‍ നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസിൽ ഇടിച്ചു ; മുത്തച്ഛനും...

0
കൊച്ചി : എം.സി. റോഡിൽ കൂത്താട്ടുകുളം ചോരക്കുഴിയിൽ നിയന്ത്രണം വിട്ട കാര്‍...

തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച രാവിലെ വരെ ജലവിതരണം മുടങ്ങും

0
തിരുവനന്തപുരം: അരുവിക്കരയിൽ നിന്നു നഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടർ അതോറിറ്റിയുടെ പ്രധാന...