പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ; ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. കോട്ടയം ആര്‍ഡിഒ മുമ്പാകെയാണ് ജെയ്ക് പത്രിക സമര്‍പ്പിക്കുന്നത്. രാവിലെ 10 മണിക്ക് എൽഡിഎഫ് സംസ്ഥാന ജില്ലാ നേതാക്കള്‍ക്കൊപ്പമെത്തിയായിരിക്കും പത്രികാ സമര്‍പ്പണം. വൈകുന്നേരം 4 മണിക്ക് നിയോജക മണ്ഡലം കൺവെൻഷൻ നടക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് സംസ്ഥാന നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കും. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെക്കുറിച്ചുള്ള സംവാദത്തിന് യുഡിഎഫിന്റെ വെല്ലുവിളി ജെയ്ക്ക് സി തോമസ് സ്വീകരിച്ചിരുന്നു. യുഡിഎഫ് ഭരണകാലവും എൽഡിഎഫ് ഭരണകാലവും തമ്മിൽ താരതമ്യം ചെയ്ത് സംവാദം നടത്താൻ യുഡിഎഫ് തയ്യാറാണോ എന്നായിരുന്നു ജെയ്ക്കിന്റെ ചോദ്യം. ദൗർഭാഗ്യവശാൽ വികസന വിഷയത്തിൽ യുഡിഎഫ് ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും വിഷയത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് യുഡിഎഫ് നടത്തുന്നതെന്നും ജെയ്ക് സി തോമസ് പ്രതികരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് – 2 ഗവർണറായി സനോജ് വർഗീസ് ചുമതലയേറ്റു

0
തിരുവല്ല: വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്–2ന്റെ പുതിയ ഗവർണറായി സനോജ് വർഗീസ്...

വിഴിഞ്ഞം തുറമുഖ വിവാദം : ഇ പി ജയരാജന് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ എൽ ഡി എഫ് മുൻ കൺവീനർ...

55 ഗജവീരന്മാർ ഒരുമിച്ചെത്തും ; വടക്കുന്നാഥനുമുന്നിൽ നാളെ ആനസംഗമം

0
തൃശ്ശൂർ : ജൂലായ് 17-ന് കർക്കിടകം ഒന്നിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്ര...

ലേക്‌ഷോറും മുഖ്യപ്രതിയും തമ്മിലുള്ള കരാർ പുറത്ത്

0
കൊച്ചി: വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ്...