ജമ്മു കശ്മീർ ജയിൽ വകുപ്പ് ഡിജിപിയെ കുഴത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ

For full experience, Download our mobile application:
Get it on Google Play

ശ്രീന​ഗർ : ജമ്മു കശ്മീരിൽ ജയിൽ ഡിജിപി ഹേമന്ത്‌ ലോഹിയ (57)യെ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജമ്മുവിന്‍റെ പ്രാന്തപ്രദേശമായ ഉദയ്‍വാലിയിലെ വസതിയിലാണ് കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നില്ലെന്ന് ജമ്മു സോൺ എ.ഡി.ജി.പി മുകേഷ് സിങ് പറഞ്ഞു. പ്രാഥമിക പരിശോധനയിൽ ഡി.ജി.പിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നു. ‌

ഇദ്ദേഹത്തിന്‍റെ വീട്ടുജോലിക്കാരനാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നു. ഒളിവിലുള്ള ഇയാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും എ.ഡി.ജി.പി വിശദമാക്കി. മുതിർന്ന ഉദ്യോഗസ്ഥന്‍റെ മരണത്തിൽ ജമ്മു- കശ്മീർ പോലീസ് അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും പോലീസ് പ്രസ്താവനയിൽ പറഞ്ഞു. ഉന്നതോദ്യോഗസ്ഥരും ഫൊറൻസിക്, കുറ്റാന്വേഷണ സംഘങ്ങളും സംഭവസ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമന്ത്‌ ലോഹിയ ഓഗസ്റ്റിലാണ് ജയിൽ ഡി.ജി.പിയായി ചുമതലയേറ്റത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...