Tuesday, July 8, 2025 12:31 am

സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും സുരക്ഷ വര്‍ധിപ്പിക്കാന്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സി.സി.ടി.വി കാമറകളുടെ പ്രവര്‍ത്തനവും രജിസ്റ്ററുകളുടെ പരിപാലനവും കുറ്റമറ്റതാക്കി സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും സുരക്ഷ വര്‍ധിപ്പിക്കാന്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം. ജയിലുകളിലെ ദുരനുഭവങ്ങളുമായി ബന്ധപ്പെട്ട് തടവുകാര്‍ നല്‍കുന്ന പരാതികള്‍ പലതും വകുപ്പിന് തലവേദനയായതോടെ ഇവയെ പ്രതിരോധിക്കുകകൂടി ലക്ഷ്യമിട്ടാണ് മതിയായ സംവിധാനങ്ങളൊരുക്കാനാവശ്യപ്പെട്ടത്.

സി.സി.ടി.വി കാമറകള്‍ പലതും പ്രവര്‍ത്തിക്കാത്തതും രജിസ്റ്ററുകള്‍ പരിപാലിക്കാത്തതുമാണ് ജയിലുകളിലെ പാളിച്ച. ഇതോടെ പരാതികളില്‍ കോടതികള്‍ക്കും മനുഷ്യാവകാശ കമീഷന്‍ ഉള്‍പ്പെടെ ഏജന്‍സികള്‍ക്കും തെളിവുകള്‍ സഹിതം  കുറ്റമറ്റ റിപ്പോര്‍ട്ട് നല്‍കാന്‍പോലും കഴിയുന്നില്ല. തടവുകാരുടെ പരാതികളില്‍ ജയിലുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. ഇത് മുന്‍ നിര്‍ത്തിയാണ് റിമാന്‍ഡ് പ്രതികളെ പ്രവേശിപ്പിക്കുമ്പോഴടക്കം മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാനും ക്രൈംബ്രാഞ്ച് മേധാവിയായി പോകുന്ന ജയില്‍ ഡി.ജി.പി ഡോ.ഷേക് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കിയത്.

എല്ലാ ജയിലുകളിലും അഡ്മിഷന്‍ സ്ഥലത്ത് ‘എ’ ഗേറ്റിനും ‘ബി’ ഗേറ്റിനും മധ്യേ എല്ലാഭാഗവും ഉള്‍പ്പെടുത്തി റെക്കോഡ് ചെയ്യാനാവുന്ന തരത്തില്‍ കുറഞ്ഞത് രണ്ട് സി.സി.ടി.വി കാമറകളെങ്കിലും സ്ഥാപിക്കണം. ജയിലിലേക്കയക്കുന്ന പ്രതികളെ പോലീസ്, എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ സേനകളിലെ ഉദ്യോഗസ്ഥരുടെ മുന്നില്‍ നിന്നുതന്നെ ദേഹപരിശോധന നടത്തി പരിക്കുകളില്ലെന്നും ജയിലില്‍ നിരോധിക്കപ്പെട്ട വസ്തുക്കളില്ലെന്നും ഉറപ്പാക്കണം. പരിക്കുകളോ നിരോധിത വസ്തുക്കളോ കണ്ടെത്തിയാല്‍ അവ ബന്ധപ്പെട്ട രജിസ്റ്ററില്‍ ആദ്യമേ രേഖപ്പെടുത്തി തുടര്‍നടപടി സ്വീകരിക്കണം. ജയിലിലെ സി.സി.ടി.വി കാമറകള്‍ തകരാറിലായാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നന്നാക്കുകയും റെക്കോഡിങ് കപ്പാസിറ്റി സൂപ്രണ്ടുമാര്‍ പരിശോധിച്ച്‌ ഉറപ്പാക്കുകയും വേണം. പരാതിക്കിടയാക്കിയേക്കാവുന്ന സംഭവങ്ങളുടെയെല്ലാം സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രത്യേകം സേവ് ചെയ്ത് സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ആദ്യമായി ജയിലിലെത്തുന്ന പ്രതികള്‍ക്ക് പ്രവേശന സമയത്തുതന്നെ ജയിലിനെ സംബന്ധിച്ചും തടവുകാരുടെ അവകാശങ്ങളെക്കുറിച്ചും നിയമവിധേയമല്ലാത്ത പ്രവൃത്തിയെക്കുറിച്ചും വിവരണവും കൗണ്‍സലിങ്ങും നല്‍കണം. തടവുകാരുടെ ഭാഗത്തുനിന്നുള്ള അച്ചടക്കരാഹിത്യങ്ങള്‍, ജയില്‍വിരുദ്ധ പ്രവൃത്തികള്‍ എന്നിവ പണിഷ്മെന്റ് രജിസ്റ്റര്‍, ഹിസ്റ്ററി രജിസ്റ്റര്‍ എന്നിവയില്‍ കൃത്യമായി രേഖപ്പെടുത്തണം. ജയിലിന്റെ ഭക്ഷണ വില്‍പന കൗണ്ടറുകള്‍, മൊബൈല്‍ വാഹനങ്ങള്‍ എന്നിവയില്‍ സി.സി.ടി.വി കാമറ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് ഉടന്‍ തയാറാക്കി അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...

കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ജില്ലയിലെ മൂന്നാമത്തെ പ്രാദേശിക...

0
പത്തനംതിട്ട : കുടുംബശ്രീയും വിജ്ഞാന കേരളവും നടപ്പാക്കുന്ന ഹയര്‍ ദി ബെസ്റ്റ്...