യുപിഐ സെര്‍വര്‍ പണി മുടക്കി ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) സെര്‍വര്‍ ‘പണി മുടക്കി’യത് ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തി. ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ പ്രധാനപ്പെട്ട യുപിഐ ആപ്പുകള്‍ വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഉപയോക്താക്കള്‍ ആശങ്ക പങ്കുവച്ചത്. വളരെ നേരം സമയപ്പെടുത്തിട്ടും, പേയ്‌മെന്റുകള്‍ നടത്താന്‍ സാധിച്ചില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഒരു മണിക്കൂറിലധികം നേരം യുപിഐ സെര്‍വര്‍ പ്രവര്‍ത്തനരഹിതമായി.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് യുപിഐ സെര്‍വര്‍ പ്രവര്‍ത്തനരഹിതമാകുന്നത്. നേരത്തെ ജനുവരി ഒമ്പതിനും സെര്‍വര്‍ തകരാറിലായിരുന്നു. എന്നാല്‍ തകരാര്‍ സംബന്ധിച്ച്‌ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല. എന്‍പിസിഐയുടെ പേയ്‌മെന്റ് സംവിധാനമായ യുപിഐ, രാജ്യത്തെ റീട്ടെയില്‍ ഇടപാടുകളുടെ ഏതാണ്ട് 60 ശതമാനത്തിലധികം വരും. ചെറിയ തുകയുടെ ഇടപാടുകളാണ് ഇതില്‍ കൂടുതലായും നടക്കുന്നത്. 75 ശതമാനവും 100 രൂപയില്‍ താഴെയുള്ള ഇടപാടുകളാണ് നടക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മാര്‍ച്ച്‌ മാസത്തില്‍ മാത്രം, യുപിഐ വഴി 540 കോടി ഇടപാടുകള്‍ (9.60 ലക്ഷം കോടി രൂപ) നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...