പത്തനംതിട്ട സ്വദേശിയായ 18കാരന്‍ യുഎസ്സില്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂജേഴ്‌സി : മലയാളി വിദ്യാര്‍ത്ഥി അമേരിക്കയില്‍ മുങ്ങി മരിച്ചു. ന്യൂജേഴ്‌സിയിലെ ന്യൂമില്‍ഫോര്‍ഡില്‍ താമസിക്കുന്ന പത്തനംതിട്ട നിരണം സ്വദേശി ക്ലിന്റണ്‍ അജിത്താണ് (18) മരിച്ചത്. കുളത്തില്‍ വീണ പന്തെടുക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം എന്നാണ് വിവരം. അമേരിക്കന്‍ സമയം വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴ് മണിക്കാണ് സംഭവം. ഒരു കൂട്ടം കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ അറിയാതെ പന്തടിച്ച്‌ കുളത്തില്‍ വീഴുകയും ക്ലിന്റണ്‍ അതെടുത്ത് തരാമെന്ന് പറഞ്ഞ് ഇറങ്ങുകയായിരുന്നു എന്നും അമേരിക്കന്‍ മാധ്യമമായ ഡെയിലി വോയിസ് റിപ്പോര്‍ട്ട് ചെയ്തു.

നീന്താന്‍ അറിയാത്ത ക്ലിന്റണ്‍ തണുത്ത വെള്ളത്തില്‍ ഇറങ്ങിയതോടെ മുങ്ങി പോവുകയായിരുന്നു. എമര്‍ജന്‍സി സര്‍വീസ് അധികൃതര്‍ എത്തി ക്ലിന്റണെ കുളത്തില്‍ നിന്നും കയറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2012 ലാണ് ക്ലിന്റണ്‍ അജിത്തും കുടുംബവും യുഎസില്‍ താമസമാക്കിയത് എന്നാണ് അറിയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...