മാവേലിക്കര: മാവേലിക്കരയിലെ കൊലക്കേസ് പ്രതി ശ്രീമഹേഷിന്റെ ആത്മഹത്യാശ്രമത്തില്‍ പ്രതികരണവുമായി മാവേലിക്കര ജയില്‍ സൂപ്രണ്ട്. ശ്രീമഹേഷ് അക്രമ സ്വഭാവത്തിലാണെന്ന് പോലീസ് അറിയിച്ചിരുന്നു. വാറന്റ് മുറിയില്‍ എത്തിച്ച ശേഷം പോലീസുകാര്‍ മടങ്ങി. എന്നാല്‍ രേഖകള്‍ തയ്യാറാക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനാവുകയായിരുന്നു. ജയില്‍ ഉദ്യാഗസ്ഥരെ തള്ളിമാറ്റി പേപ്പര്‍ മുറിക്കുന്ന ബ്ലേഡ് എടുത്തു കഴുത്തിലും ഇടതു കൈയിലും ഞരമ്പുകള്‍ മുറിച്ചുവെന്നും ജയില്‍ സൂപ്രണ്ട് പറയുന്നു.
മാവേലിക്കര സബ് ജയിലില്‍വെച്ചു കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീമഹേഷിനെ വൈകുന്നേരം നാലുമണിയോടെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ മാവേലിക്കര സബ് ജയിലില്‍ എത്തിച്ചപ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത്. സൂപ്രണ്ടിന്റെ മുറിയില്‍ എത്തിച്ചതിനിടെ പ്രതി മേശപ്പുറത്തിരുന്ന ബ്ലേഡ് ഉപയോഗിച്ചു കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിക്കുകയായിരുന്നു.