പെട്ടെന്ന് പ്രകോപിതനായി ശ്രീമഹേഷ് ബ്ലേഡ് എടുത്ത് കഴുത്തിലും കയ്യിലും മുറിച്ചു : ജയിൽ സൂപ്രണ്ട്

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: മാവേലിക്കരയിലെ കൊലക്കേസ് പ്രതി ശ്രീമഹേഷിന്റെ ആത്മഹത്യാശ്രമത്തില്‍ പ്രതികരണവുമായി മാവേലിക്കര ജയില്‍ സൂപ്രണ്ട്. ശ്രീമഹേഷ് അക്രമ സ്വഭാവത്തിലാണെന്ന് പോലീസ് അറിയിച്ചിരുന്നു. വാറന്റ് മുറിയില്‍ എത്തിച്ച ശേഷം പോലീസുകാര്‍ മടങ്ങി. എന്നാല്‍ രേഖകള്‍ തയ്യാറാക്കുന്നതിനിടെ പെട്ടെന്ന് പ്രകോപിതനാവുകയായിരുന്നു. ജയില്‍ ഉദ്യാഗസ്ഥരെ തള്ളിമാറ്റി പേപ്പര്‍ മുറിക്കുന്ന ബ്ലേഡ് എടുത്തു കഴുത്തിലും ഇടതു കൈയിലും ഞരമ്പുകള്‍ മുറിച്ചുവെന്നും ജയില്‍ സൂപ്രണ്ട് പറയുന്നു.

മാവേലിക്കര സബ് ജയിലില്‍വെച്ചു കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആറു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീമഹേഷിനെ വൈകുന്നേരം നാലുമണിയോടെ കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ മാവേലിക്കര സബ് ജയിലില്‍ എത്തിച്ചപ്പോഴാണ് ആത്മഹത്യാശ്രമം നടത്തിയത്. സൂപ്രണ്ടിന്റെ മുറിയില്‍ എത്തിച്ചതിനിടെ പ്രതി മേശപ്പുറത്തിരുന്ന ബ്ലേഡ് ഉപയോഗിച്ചു കഴുത്തിലെയും കയ്യിലെയും ഞരമ്പ് മുറിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...