തടവുകാര്‍ക്ക് ഇനി മുതല്‍ ജയിലില്‍ പുതിയ വേഷവിധാനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: തടവുകാര്‍ക്ക് ഇനി മുതല്‍ ജയിലില്‍ വേഷം ടീ ഷര്‍ട്ടും ബര്‍മുഡയും. അതേസമയം സ്ത്രീ തടവുകാര്‍ക്ക്‌ ചുരിദാറും നല്‍കും . ജയിലില്‍ മുണ്ട് ഉപയോഗിച്ച് തൂങ്ങി മരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് ജയില്‍ അധികൃതരുടെ പുതിയ നീക്കം. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലില്‍ തടവുകാരന്‍ ജീവനൊടുക്കിയിരുന്നു.

ഇതിന് പിന്നാലെ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ആണ് തടവുകാര്‍ക്ക് ടീ ഷര്‍ട്ടും ബര്‍മുഡയും വേഷം ആകാമെന്ന ആശയം മുന്നോട്ടുവച്ചത്. സ്വകാര്യ കമ്പനികളുമായി സഹകരിച്ചായിരിക്കും വേഷം മാറ്റുന്ന പദ്ധതി നടപ്പിലാക്കുക. എന്നാല്‍ ഏത് നിറത്തിലായിരിക്കണം വേഷം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ആദ്യഘട്ടമെന്ന നിലയില്‍ കോഴിക്കോട് ജയിലിലായിരിക്കും വേഷമാറ്റം നടപ്പിലാക്കുക. ഇവിടെ 200 പുരുഷന്‍മാരും 15 സ്ത്രീകളുമാണ് ജയിലില്‍ ഉള്ളത്. വസ്ത്രങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ള സ്വകാര്യ കമ്പനികള്‍ ജയില്‍ അധികൃതരുമായി ബന്ധപ്പെടണം. ഒരാള്‍ക്ക് 2 ജോഡി വസ്ത്രമായിരിക്കും നല്‍കുകയെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...