ജലജീവന്‍ മിഷന്‍ ആറന്മുള മണ്ഡലം ഒന്നാംഘട്ട പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : സംസ്ഥാനത്തെ എല്ലാ വീടുകളിലും ചുരുങ്ങിയ കാലത്തിനുള്ളില്‍ കുടിവെള്ളം എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയിരിക്കുകയാണെന്നു ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ജലജീവന്‍ മിഷന്‍ ആറന്മുള നിയോജക മണ്ഡലം ഒന്നാംഘട്ട പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം വീഡിയോകോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ള വിതരണത്തിനായി ഈ സര്‍ക്കാരിന്റെ കാലത്ത് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ കഴിഞ്ഞതായും മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിക്കായി ആറന്മുള മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഹിതമായിട്ടുള്ള തുകയിലേക്ക് എംഎല്‍എ ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ അനുവദിക്കുമെന്നു അധ്യക്ഷത പ്രസംഗത്തില്‍ വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ജനപങ്കാളിത്തത്തോടെ പൈപ്പിലൂടെ ഗ്രാമീണ ഭവനങ്ങളില്‍ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജല ജീവന്‍ മിഷന്‍. 2024 വര്‍ഷത്തോടെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകള്‍ക്കും കുടിവെള്ളം എത്തിക്കുന്നതാണു പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ചെലവിന്റെ 45 ശതമാനം കേന്ദ്ര സര്‍ക്കാരും 30 ശതമാനം സംസ്ഥാന സര്‍ക്കാരും 15 ശതമാനം പഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമായി ഉള്‍പ്പെടുത്തിയിട്ടുളളത്. 2020-21 വര്‍ഷത്തില്‍ ആറന്മുള മണ്ഡലത്തിലുള്‍പ്പെട്ട 12 ഗ്രാമപഞ്ചായത്തുകളില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ ചുമതലയില്‍ ഒന്നാം ഘട്ടമായി 4860 വീടുകള്‍ക്ക് 1253 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 1500 വീടുകള്‍ക്ക് 524 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കി ജില്ലാ സമിതിയുടെ അനുമതി ലഭിക്കുകയും സംസ്ഥാന സമിതിക്ക് ഭരണാനുമതി ലഭിക്കുന്നതിന് സമര്‍പ്പിക്കുന്നതിന് തയാറായിട്ടുണ്ട്.

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാ അജിത്, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണകുറുപ്പ്, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍, കേരള വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ അലക്‌സ് കണ്ണമല, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.ഓമനക്കുട്ടന്‍ നായര്‍, കേരള വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഉഷാ രാധാകൃഷ്ണന്‍, കേരള വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജെ.ഹരികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി ; നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒഴിവാക്കി

0
കൊൽക്കത്ത: പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾക്കും പ്രതിസന്ധികൾക്കും പിന്നാലെ തൃണമൂൽ കോൺഗ്രസിൽ വൻ...

ഒറ്റപ്പാലത്ത് തെരുവുനായയുടെ ആക്രമണം : മൂന്നും ആറും വയസുള്ള സഹോദരങ്ങൾക്ക് കടിയേറ്റു

0
ഒറ്റപ്പാലം: ഒറ്റപ്പാലം തോട്ടക്കരയിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികൾക്ക് തെരുവ് നായയുടെ കടിയേറ്റു....