റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ തെളി നീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജല നടത്തം സംഘടിപ്പിച്ചു. കരികുളം-മുണ്ടിയാന്തറ തോട്ടിൽ മുണ്ടിയാന്തറ പാലത്തിൻ്റെ ഭാഗത്ത് വെച്ച് നടത്തപ്പെട്ടു. പഞ്ചായത്ത് പ്രസിഡൻ്റ് അനിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോൺ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്‍ സീമ മാത്യൂ, പഞ്ചായത്ത് അംഗങ്ങളായ എം.ജി ശ്രീകുമാർ, അജിത്ത് ഏണസ്റ്റ്, അനീഷ് ഫിലിപ്പ്, ഷൈനി രാജീവ്, ഹരിത കേരളം കോഡിനേറ്റർ കുമാരി നവോമി എന്നിവർ പ്രസംഗിച്ചു.
ജല നടത്തം സംഘടിപ്പിച്ചു
RECENT NEWS
Advertisment