മലപ്പുറം: കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍ തിരിച്ചു ലഭിച്ച വിവരം എല്ലാ അഭ്യുദയകാംക്ഷികളെയും അറിയിക്കുന്നുവെന്ന് ഫേസ്ബുക്കില്‍ മന്ത്രി കെ ടി ജലീലിന്റെ പരിഹാസ രൂപേണയുള്ള പോസ്റ്റ്.
സിറിയയിലേയ്ക്കും പാകിസ്ഥാനിലേയ്ക്കും വിളിച്ച കോളുകളടങ്ങിയതും മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളും സ്വര്‍ണക്കടത്തിലെ പങ്കാളിത്തവുമൊക്കെ തെളിയിക്കാനാവുന്ന ഫോണാണ് തിരികെ ലഭിച്ചിരിക്കുന്നത്. മന്ത്രി നാട്ടില്‍ തന്നെയുണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നുവെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നുവെന്ന് മുസ്ലീംലീഗിനേയും പരിഹസിച്ചിട്ടുണ്ട്. സത്യമേവ ജയതേ എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.