Friday, July 4, 2025 4:04 am

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേയ്ക്ക് ജലീല്‍ എത്തിയത് അനസിന്റെ കാറില്‍ : ഉറ്റ സുഹൃത്ത് അനസിന് കുരുക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മന്ത്രി കെ.ടി.ജലീലിന്റെ ഉറ്റ സുഹൃത്ത് അനസിന് കുരുക്ക്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേയ്ക്ക് ജലീല്‍ എത്തിയത് അനസിന്റെ കാറില്‍.
ചോദ്യം ചെയ്യലിനു ഹാജരാകാനെത്തിയപ്പോള്‍ അനസിന്റെ വീട്ടിലേക്കാണു ജലീല്‍ ഔദ്യോഗിക വാഹനത്തിലെത്തിയത്. സ്റ്റേറ്റ് കാര്‍ അവിടെയിട്ട് അനസിന്റെ സ്വകാര്യവാഹനത്തില്‍ ഇഡിയുടെ കൊച്ചി ഓഫീസിലെത്തി. മൊഴി നല്‍കിയ ശേഷം അദ്ദേഹം മടങ്ങിയതും അനസിന്റെ വാഹനത്തിലാണ്. ഇതോടെ അനസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു പരാതികള്‍ ലഭിച്ചു തുടങ്ങി.

ജില്ലയിലെ സിപിഎം നേതൃത്വത്തിന്റെ ശുപാര്‍ശ പ്രകാരം ഹജ് കമ്മിറ്റിയില്‍ അനസിന് അംഗത്വം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്‍പ്പെടെ ജില്ലയിലെ പാര്‍ട്ടി പരിപാടികള്‍ക്ക് എത്തുമ്പോള്‍ ജലീല്‍ ഉപയോഗിച്ചിരുന്നത് അനസിന്റെ വാഹനമായിരുന്നു.

ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് അരൂരിലെത്തിയ മന്ത്രി, പാര്‍ട്ടി ഏര്‍പ്പെടുത്തിയ വാഹനം ഉപയോഗിക്കാതെ അനസിന്റെ വാഹനം ഉപയോഗിച്ചതിലുള്ള അതൃപ്തി പ്രാദേശിക നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പു വേളയില്‍ ആലപ്പുഴയില്‍ നിന്നുള്ള ഒരു മന്ത്രിയും എംപിയും എംഎല്‍എമാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് അനസിന്റെ വീട്ടില്‍ വിരുന്നൊരുക്കിയിരുന്നു.

കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്ത് അനസിന്റെ വീട്ടില്‍ റെയ്ഡ് നടന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. സിപിഎമ്മിലെ വിഭാഗീയത കാരണമാണ് റെയ്ഡ് നടത്തിയതെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന് അനസ് പരാതി നല്‍കുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...