റാന്നി പഴവങ്ങാടിയിൽ ജൽ ജീവൻ മിഷൻ പഞ്ചായത്ത് തല ശില്പശാല നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റാന്നി പഴവങ്ങാടി പഞ്ചായത്തിൽ പഞ്ചായത്തുതല ശില്പശാല നടത്തി. ഗ്രാമീണമേഖലയിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനപ്രതിനിധികൾക്കും സന്നദ്ധ പ്രവർത്തകർക്കും വേണ്ടിയാണ് പ്രാരംഭ ഘട്ടത്തിൽ പഞ്ചായത്തുതല ശില്പശാല സംഘടിപ്പിച്ചത്. ഇടുക്കി കേന്ദ്രമായി പ്രവർത്തിക്കുന്ന സോളിഡാരിറ്റി മൂവ്മെന്റ് ഓഫ് ഇന്ത്യയാണ് പഞ്ചായത്തിലെ പദ്ധതി നിർവ്വഹണ സഹായ ഏജൻസി.

പഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജോൺ എബ്രഹാം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മൂവ്മെന്റ് ഓഫ് ഇന്ത്യ ചെയർമാൻ ടി കെ തുളസീധരൻ പിള്ള പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെർലി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അന്നമ്മ തോമസ്, പഞ്ചായത്ത് മെമ്പർമാരായ റൂബി കോശി, ജിജി വർഗീസ്, ഷൈനി പി മാത്യു, ജോയ്സി ചാക്കോ, ബ്രില്ലി ബോബി എബ്രഹാം, അജിത് ഏണസ്റ്, ശ്രീകുമാർ, സീമാ ജി.നായര്‍ നിർവഹണ സഹായ ഏജൻസി പ്രതിനിധികളായ ബിനു ജോസഫ്, ബിൻസ്‌ രാജ് അഗസ്റ്റിൻ, ആകാശ്
എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത് തീർക്കാൻ നടപടിയെടുത്തുവെന്ന് കൃഷിമന്ത്രി...

0
തിരുവനന്തപുരം: നെല്ല് സംഭരണത്തിൽ ജൂൺ 30 വരെയുള്ള മുഴുവൻ പണവും കൊടുത്ത്...

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...

പത്തനംതിട്ട നഗരസഭ കര്‍ഷക ദിനാചരണം നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും കൃഷിവികസന കർഷക ക്ഷേമ വകുപ്പിന്റെയും കൃഷിവികസന...

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...