ജൽ ജീവൻ മിഷൻ ചെറുകോൽ പഞ്ചായത്തിൽ 89.61 കോടി രൂപയുടെ പദ്ധതി

For full experience, Download our mobile application:
Get it on Google Play

റാന്നി : ജൽ ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് ചെറുകോൽ പഞ്ചായത്തിൽ 89.61 കോടി രൂപയുടെ പദ്ധതി. ചെറുകോൽ പഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ ജനപ്രതിനിധികളുടെയും വാട്ടർ അതോറിറ്റി അധികൃതർ യോഗം വിളിച്ചു ചേർത്തു 3456 കണക്ഷനുകളാണ് ജൽ ജീവൻ മിഷനിലൂടെ ചെറുകോൽ പഞ്ചായത്തിന് മാത്രം നൽകുക.

ചെറുകോൽ – നാരങ്ങാനം – റാന്നി കുടിവെള്ള പദ്ധതി വഴി ചെറു കാൽ, നാരങ്ങാനം പഞ്ചായത്തുകളുടെ എല്ലാ മേഖലകളിലും റാന്നി പഞ്ചായത്തിലെ 11, 12, 13 വാർഡുകളിലും പദ്ധതിയിലൂടെ ശുദ്ധജലം എത്തിക്കാനാകും. പമ്പാ നദിയിലെ പുതമൺ കടവിൽ നിന്നും സംഭരിക്കുന്ന വെള്ളം 10 ലക്ഷം ലിറ്റർ ശേഷിയുള്ള പുതമണ്ണിലെ പ്ലാന്റിൽ എത്തിച്ച് ശുദ്ധീകരിച്ച് മഞ്ഞപ്രമല, അന്ത്യാളൻ കാവ്, തോന്ന്യാമല, കണമുക്ക് ടാങ്കുകളിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി 190 കി.മീ വിതരണ പൈപ്പുകൾ സ്ഥാപിക്കും.

രണ്ടാം വാർഡിലെ കൊന്നയ്ക്കൽ കോളനിയിലെ വ്യാസം കുറഞ്ഞ പൈപ്പുകൾ മാറ്റി സ്ഥാപിക്കണം. ഇനിയും കണക്ഷൻ വേണ്ട ഗുണഭോക്താക്കളെ വാർഡ് മെമ്പർമാരുടെ സഹകരണത്തോടെ കണ്ടെന്നും യോഗത്തിൽ തീരുമാനമായി.
പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ സന്തോഷ് യോഗത്തിൽ അധ്യക്ഷനായി. ജലവിഭവ വകുപ്പ് അസി.എക്സി എൻജിനീയർ ബാബുരാജ്, അസി.എൻജിനീയർ മിനി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...