ജൽജീവൻ മിഷൻ പ്രവർത്തികൾ പൂർത്തിയാക്കണം ; റാന്നി – പഴവങ്ങാടി ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായിട്ടുള്ള പഴവങ്ങാടി പഞ്ചായത്തിൽ ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണെന്നും പ്രധാന പ്രവർത്തികൾ പോലും പൂർത്തിയായിട്ടില്ലെന്നും അടുത്ത വേനൽ കാലത്തിനു മുമ്പ് പ്രവർത്തികൾ പൂർത്തിയാക്കുവാൻ നടപടി സ്വീകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആവശ്യപ്പെട്ടു. ജൽജീവൻ മിഷന്റെ നിലവിലെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി എത്തിയ ജൽജീവൻ മിഷൻ സെൻട്രൽ എക്സ്പേർട്ട് സുമന്ത ചക്രവർത്തിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

വിവിധ വാർഡുകളിൽ പൈപ്പ് ഇടുവാനായി റോഡുകൾ വെട്ടിപ്പൊളിച്ചുവെങ്കിലും അത് പുനരുദ്ധരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അംഗങ്ങൾ പരാതിപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ, സ്ഥിരം സമിതി അധ്യക്ഷ മേരി ജോൺ, അംഗങ്ങളായ പ്രിയ ഷാജി, സൂസമ്മ ജോൺസൻ, സതീഷ് എം.റ്റി, ആതിര എസ്.നായർ, ബിനിറ്റ് മാത്യു, അനി സുരേഷ്, അന്നമ്മ തോമസ്, മോനായി പുന്നൂസ്, പഞ്ചായത്ത്‌ സെക്രട്ടറി മിനി മറിയം ജോർജ്, വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ എബ്രഹാം വർഗീസ്, അസിസ്റ്റന്റ് എഞ്ചിനീയർ രമേശ്‌ ശങ്കർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം

0
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട്...

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....