ധാക്ക: ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്ലാമി പാർട്ടിയുടെ നിരോധനം നീക്കി ഇടക്കാല സർക്കാർ. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഈ മാസം 1ന് തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പാർട്ടിയെ വിലക്കിയത്.വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ പേരിൽ രാജ്യത്ത് കലാപം സൃഷ്ടിച്ചത് പാർട്ടിയുടെ നേതൃത്വത്തിലാണെന്ന് ഹസീന ആരോപിച്ചിരുന്നു. ഹസീന സർക്കാരിന്റെ ആരോപണത്തിൽ തെളിവില്ലെന്ന് ഇടക്കാല സർക്കാർ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമായ ‘ഇസ്ലാമി ഛത്ര ഷിബിറി’ന്റെ നിരോധനവും നീക്കി.ബംഗ്ലാദേശിലെ മതേതര ഭരണഘടനയ്ക്ക് വിരുദ്ധമെന്ന് കാട്ടി ജമാഅത്തെ ഇസ്ലാമിയെ 2013ൽ കോടതി തിരഞ്ഞെടുപ്പുകളിൽ നിന്ന് വിലക്കിയിരുന്നു. പാർട്ടിയുടെ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാൻ അടുത്ത ആഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് വക്താക്കൾ അറിയിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























