Thursday, April 24, 2025 3:13 pm

ഗവേഷക വിദ്യാർഥികളെ ലൈ​ഗീകമായി പീഡിപ്പിച്ചു : ജാമിയ സർവകലാശാല പ്രൊഫസർക്ക് സസ്പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: നാല് ​ഗവേഷക വിദ്യാർഥികളെ ലൈ​ഗീകമായി പീഡിപ്പിച്ചതിന് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ പ്രൊഫസറെ സസ്‌പെൻഡ് ചെയ്തു. സെൻ്റർ ഫോർ ജവഹർലാൽ നെഹ്‌റു സ്റ്റഡീസ് കാമ്പസിൽ നടന്ന ഒരു പ്രഭാഷണത്തിനിടെ പ്രൊഫസർ തങ്ങൾക്കെതിരെ അപരിഷ്‌കൃതമായ ഭാഷ ഉപയോഗിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും വിദ്യാർത്ഥികൾ പരാതിപ്പെട്ടു. ഇതിൽ ഒരു വിദ്യാർഥിക്ക് ​ഗവേഷണം അവസാനിപ്പിക്കേണ്ടി വന്നു. ജെഎംഐയിലെ സെൻ്റർ ഫോർ ജവഹർലാൽ നെഹ്‌റു സ്റ്റഡീസിലെ നാല് പിഎച്ച്‌ഡി വിദ്യാർഥികൾ ലൈംഗികാതിക്രമം, നിസ്സഹകരണം, അനാദരവ് കാണിക്കൽ, അച്ചടക്കമില്ലായ്മ, അപരിഷ്‌കൃതമായ ഭാഷ ഉപയോഗിക്കൽ തുടങ്ങി നിരവധി പരാതികൾ ഉന്നയിച്ചിട്ടുണ്ടെന്നും വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് ആരോപണവിധേയനായ അധ്യാപകനെ സസ്പെൻഡ് ചെയ്യുന്നതായും ജൂലായ് 16-ലെ സസ്പെൻഷൻ ഉത്തരവ് വ്യക്തമാക്കുന്നു.

സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഒഫീഷ്യേറ്റിംഗ് വൈസ് ചാൻസലർ മുഹമ്മദ് ഷക്കീൽ അറിയിച്ചു. ആഭ്യന്തര പരാതി കമ്മിറ്റിക്ക് മുമ്പാകെ നൽകിയ പരാതിയിലാണ് നടപടി. അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യപ്പെട്ട പ്രൊഫസറെ ക്ലാസെടുക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ചീഫ് പ്രോക്ടർ ഓഫീസിൽ ഹാജർ രേഖപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്. സസ്‌പെൻഷൻ കാലയളവിൽ കോമ്പീറ്റൻ്റ് അതോറിറ്റിയുടെ അനുമതിയില്ലാതെ പ്രൊഫസർ നഗരം വിടുന്നത് വിലക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം ആരോപണവിധേയനായ പ്രൊഫസർ ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്രിമിയ റഷ്യയുടെ ഭാഗമെന്ന് യുഎസ് ; ട്രംപും സെലന്‍സ്‌കിയും തമ്മില്‍ വീണ്ടും വാക്പോര്

0
വാഷിങ്ടണ്‍: ക്രിമിയയെ റഷ്യക്ക് വിട്ടുകൊടുക്കുന്നതില്‍ നിന്ന് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി...

മുഖ്യമന്ത്രി പത്തനംതിട്ട ജില്ലയിൽ ; യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

0
പത്തനംതിട്ട: മുഖ്യമന്ത്രിയുടെ പത്തനംതിട്ട ജില്ലയിലെ പരിപാടികൾ തുടരുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ...

കേരള, കന്യാകുമാരി തീരങ്ങളിൽ കടലാക്രമണ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11.30...

പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ്

0
ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കോൺഗ്രസ്. ജമ്മുകശ്മീരിലെ സുരക്ഷ...