സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനം പുനരാരംഭിച്ചു
താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്ന സ്‌കോള്‍-കേരള മുഖേനെയുള്ള ഹയര്‍ സെക്കണ്ടറി 2024-28 ബാച്ചിലേക്ക് ഓപ്പണ്‍, റെഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍, സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് (രണ്ട്) എന്നീ വിഭാഗങ്ങളിലേക്കുള്ള ഒന്നാം വര്‍ഷ പ്രവേശനം പുനരാരംഭിച്ചു. പിഴ കൂടാതെ ജൂലൈ 31 വരെയും, 60രൂപ പിഴയോടെ ഓഗസറ്റ് 16 വരെയും ഫീസടച്ച്, www.scolekerala.org എന്ന വെബ്സൈറ്റ് മുഖേനെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഫീസ് വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും പ്രോസ്പെക്ടസിനും സ്‌കോള്‍-കേരളയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളില്‍ നേരിട്ടോ, സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ മാര്‍ഗമോ അയച്ചു കൊടുക്കണം.
ഫോണ്‍ : 0471-2342950, 2342271, 2342369.
വനിതാ കമ്മിഷന്‍ അദാലത്ത് ജൂലൈ 29ന് പത്തനംതിട്ടയില്‍
വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് ജൂലൈ 29ന് രാവിലെ 10 മുതല്‍ പത്തനംതിട്ട വൈഎംസിഎ ഹാളില്‍ നടക്കും.
———
കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധപ്പെടുത്തി
പന്തളം തെക്കേക്കര പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന വിവിധ വാര്‍ഷിക വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള കരട് ഗുണഭോക്തൃ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസ്, ഘടകസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആയതിന്മേലുള്ള ആക്ഷേപങ്ങള്‍ ജൂലൈ 24 ന് വൈകിട്ട് അഞ്ചിന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
ലോക യുവജന നൈപുണ്യദിനം നൈപുണ്യവാരാഘോഷം ജൂലൈ 22 വരെ
ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെഎഎസ് ഇ) സംഘടിപ്പിക്കുന്ന ലോക യുവജന നൈപുണ്യ വാരാഘോഷം ജൂലൈ 22 വരെ നടക്കും. ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും വിവിധ ഏജന്‍സികള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കരിയര്‍ കൗണ്‍സിലിംഗ് ടെസ്റ്റ്, കരിയര്‍ ഗൈഡന്‍സ്, എന്‍എഎസ്എസ്‌സിഒഎം ന്റെ കീഴിലുള്ള ഓണ്‍ലൈന്‍ സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍, സംസ്ഥാന നൈപുണ്യ വികസന മിഷന്റെ കീഴിലുള്ള സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപനങ്ങളില്‍ ഇന്‍ഡസ്ട്രിയല്‍ ഫ്‌ലോര്‍ വിസിറ്റ് തുടങ്ങിയ സേവനങ്ങള്‍ സൗജന്യമായി പ്രയോജനപ്പെടുത്താം. ഗൂഗിള്‍ ഫോം പൂരിപ്പിക്കുക:https://forms.gle/UkWYKTz5uP9q7TaF7
അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിലും റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലേക്കും ഓഫീസ് മാനേജ്‌മെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പട്ടിക വര്‍ഗ യുവതി യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അനുവദിക്കപ്പെട്ടിരിക്കുന്ന അഞ്ച് ഒഴിവുകളിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് 5 മാര്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത് (കുടുംബ നാഥന്റെ/ സംരക്ഷകന്റെ വരുമാനം). അപേക്ഷകരെ സ്വന്തം ജില്ലയില്‍ മാത്രമേ പരിഗണിക്കുകയുള്ളു. പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം പതിനായിരം രൂപ ഓണറേറിയം നല്‍കും. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയവും തികച്ചും താല്‍ക്കാലികവും ഒരുവര്‍ഷത്തേക്ക് മാത്രവുമായിരിക്കും.പട്ടിക വര്‍ഗ വികസന വകുപ്പിന്റെ അതത് ജില്ലാ ഓഫീസുകളുടെ കീഴില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ് റാന്നി, ട്രൈബല്‍ എക്‌സിസ്റ്റന്‍ഷന്‍ ഓഫീസ് റാന്നി എന്നിവിടങ്ങളില്‍ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20.
ഫോണ്‍ :0473 5227703
ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷക്ഷണിച്ചു
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍, ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേയ്ക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, ജേണലിസത്തില്‍ പി.ജി.ഡിപ്ലോമയും അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രായം നാല്‍പതു വയസ് കവിയരുത്. സംവരണ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വയസിളവ് ലഭിക്കും. പ്രതിമാസ വേതനം 36,000 രൂപ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 ന് വൈകുന്നേരം അഞ്ചുവരെ. എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. കവറിനു മുകളില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍ ലക്ചറര്‍ തസ്തികയിലേയ്ക്കുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. ഫോണ്‍ : 0484-2422275 /04842422068.
ടെന്‍ഡര്‍
സാമൂഹ്യനീതി വകുപ്പിന് കീഴിലുളള ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ഒരു വര്‍ഷകാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീപ്പ് /കാര്‍ നല്‍കുന്നതിന് തയാറുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 ന് പകല്‍ ഒന്നുവരെ. ഫോണ്‍ : 0468 2325242.
വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷിക്കാം
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം അനുവദിക്കുന്ന വിദ്യാകിരണം സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് 2024-25 വര്‍ഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ എയ്ഡഡ് മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പുറമെ സ്വകാര്യ/ സ്വാശ്രയ/ഓട്ടോണമസ് സ്ഥാപനങ്ങളില്‍ മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടിയെന്നുള്ള സാക്ഷ്യപത്രം സ്‌കൂള്‍ / കോളജ് പ്രിന്‍സിപ്പലിന്‍ നിന്നും വാങ്ങി അപേക്ഷയോടൊപ്പം ഹാജരാക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. ഫോണ്‍ : 0468 2325168.
സ്‌കോളര്‍ഷിപ്പോടെ പഠിക്കാം
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ വികസന ഏജന്‍സിയായ അസാപ് കേരളയുടെ കുന്നന്താനം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 50ശതമാനം സ്‌കോളര്‍ഷിപ്പോടുകൂടി ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ് പഠിക്കാന്‍ അവസരം. സ്‌കോളര്‍ഷിപ്പ് ലഭിക്കാനായി ജൂലൈ 30 ന് മുന്‍പായി റജിസ്റ്റര്‍ ചെയ്യണം. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.
ഫോണ്‍: 9495999688 ,6235732523
————
അസാപ് ഐ-ലൈക്ക് കോഴ്സുകള്‍
ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കേരള അതിനൂതന കോഴ്സുകളില്‍ പ്രവേശനം ആരംഭിച്ചു. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ ആണ് ക്ലാസുകള്‍ നടക്കുക. അഡ്വാന്‍സ്ഡ് ടാലി, ജാവ പ്രോഗ്രാമിങ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ് , ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡാറ്റ മാനേജ്മെന്റ് വിത്ത് അഡ്വാന്‍സ്ഡ് എക്സല്‍, ഡിജിറ്റല്‍ ഫ്രീലാന്‍സിങ്, റീറ്റയില്‍ മാനേജ്മെന്റ് തുടങ്ങി 120 മണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള18 കോഴ്സുകള്‍ ആണ് നിലവില്‍ ലഭ്യമായിട്ടുള്ളത്.ഫോണ്‍:9495999688