ശ്രീനഗര്‍: പഹൽഗാമിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയിൽ ഉണ്ടായിരുന്നില്ല. വിനോദസഞ്ചാരികളെ ഭീകരർ ലക്ഷ്യമിടില്ലെന്നാണ് കരുതിയത്. പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മനോജ് സിൻഹ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ 82 ദിവസം വേണ്ടി വന്നുവെന്നും കോൺഗ്രസ് വിമർശിച്ചു. ഭീകരാക്രമണത്തിലെ സുരക്ഷ വീഴ്ച കേന്ദ്രം തള്ളിപ്പറയുമ്പോഴാണ് ഗവർണറുടെ തുറന്നുപറച്ചിൽ. വിദേശികൾ അടക്കം 26 പേർക്ക് നേരെ നിറയൊഴിച്ച പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷ വീഴ്ച്ച ഉണ്ടായി എന്നാണ് മനോജ് സിൻഹ സമ്മതിക്കുന്നത്. ഭീകരർ വിനോദസഞ്ചാരികളെ ഉന്നം വെക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ബൈസരൻ വാലി മേഖലയിൽ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ആക്രമണത്തിന്‍റെ പ്രാദേശിക സഹായങ്ങൾ ലഭിച്ചു എന്നും രാജ്യത്തിന്‍റെ ആത്മാവിനെ ഇല്ലാതാക്കിയ സംഭവമാണ് പകൽകാമിൽ നടന്നതെന്നും മനോജ് സിൻഹ പറയുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























