ജമ്മു-കശ്​മീര്‍ ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ ജി.സി. മുര്‍മു രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ജമ്മു-കശ്​മീര്‍ ലഫ്​റ്റനന്‍റ്​ ഗവര്‍ണര്‍ ജി.സി. മുര്‍മു രാജിവെച്ചു. ആകാശവാണിയാണ്​ ഇക്കാര്യം റിപ്പോര്‍ട്ട്​ ചെയ്​തത്​​. രാജേഷ്​ മെഹര്‍ ആയിരിക്കും പുതിയ ലഫ്​. ഗവര്‍ണര്‍ എന്നാണ്​ വിവരം.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ (സി.എ.ജി) ആയി സ്ഥാനമേറ്റെടുക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അദ്ദേഹം രാജിക്കത്ത് കൈമാറിയിട്ടുണ്ട്. രാജി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളില്ല. നിലവില്‍ സി.എ.ജിയായിരുന്ന രാജീവ്​ മെഹ്​റിഷി ആഗസ്​റ്റ്​ ഏഴിന്​ വിരമിക്കും​. ഈ ഒഴിവിലേക്കാണ്​ ഇദ്ദേഹത്തെ നിയമിക്കുന്നതെന്നാണ്​ വിവരം.

1985 ഗുജറാത്ത്​ കേഡര്‍ ഐ.എ.എസ്​. ഉദ്യോഗസ്​ഥനായ മുര്‍മുവിനെ 2019 ഒക്​ടോബറിലാണ്​ കേന്ദ്ര സര്‍ക്കാര്‍ ജമ്മു-കശ്​മീരിന്റെ ലഫ്​. ഗവര്‍ണറായി നിയമിക്കുന്നത്​. കശ്​മീരി​ന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്ത കളഞ്ഞ്​ ഒരു വര്‍ഷം തികയുന്ന ദിനത്തിലാണ്​​ രാജിയെന്നതും യാദൃശ്ചികമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...