Wednesday, April 16, 2025 6:06 pm

ജമ്മുകശ്മീരിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് പ്രധാനമന്ത്രി ; ഫാറൂഖ് അബ്ദുള്ളയും പങ്കെടുത്തേക്കും

For full experience, Download our mobile application:
Get it on Google Play

ദില്ലി : ജമ്മു കശ്മീരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ ജമ്മുകശ്മീരിലെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ യോഗമാണ് നാളെ ഡല്‍ഹിയില്‍ ചേരാനിരിക്കുന്നത്.

ഹൈസ്പീഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍, പഞ്ചായത്ത് രാജ് പ്രവര്‍ത്തനങ്ങള്‍, അഭയാര്‍ത്ഥികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും. ജമ്മുകാശ്മീരിലെ രാഷ്ട്രീയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. 2019ല്‍ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതൃത്വവുമായി കേന്ദ്രസര്‍ക്കാര്‍ ആദ്യമായാണ് യോഗം ചേരുന്നത്. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

രാജ്യ തലസ്ഥാനത്തെ വികസന പ്രശ്നങ്ങളും കേന്ദ്രഭരണ പ്രദേശത്തിന്റെ നിലവിലെ അവസ്ഥയുമാണ് ചര്‍ച്ച ചെയ്തത്. മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും അന്ന് വീട്ടുതടങ്കലിലാക്കിയിരുന്നു. പിഎജിഡി നേതാവ് ഫാറൂഖ് അബ്ദുള്ളയും യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാസപ്പടിക്കേസ് : പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി

0
കൊച്ചി: മാസപ്പടിക്കേസിൽ പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി. ഇന്ററിം...

ട്രെയിനിലും ഇനി എടിഎം : പുതിയ തുടക്കവുമായി മുംബൈ റെയിൽവെ

0
മുംബൈ : റെയിൽവെ മേഖലയിൽ പുത്തൻ പരീക്ഷണമൊരുക്കി മുംബൈ റെയിൽവെ കോർപ്പറേഷൻ....

മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ പേരില്‍ പിടിവലി ; ആര്‍ക്കും അവാർഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് “മാർ...

0
പത്തനംതിട്ട : സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബിക്ക് അവാർഡ് നൽകുന്ന സംഘടനയ്ക്ക്...

അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവം ; പോസ്റ്റ്മോർട്ടം പൂർത്തിയായി

0
കോട്ടയം: കോട്ടയം അയർക്കുന്നത്ത് ആത്മഹത്യ ചെയ്ത യുവതിയുടേയും മക്കളുടെയും മരണകാരണം ശ്വാസകോശത്തിൽ വെള്ളം...