എന്‍ഡിഎയ്ക്ക് തിരിച്ചടി ; പവന്‍ കല്യാണിന്റെ ജനസേന സഖ്യം വിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : തെലുഗു സൂപ്പർതാരം പവൻ കല്യാണിന്റെ നേത്യത്വത്തിലുള്ള ജനസേന പാര്‍ട്ടി എൻഡിഎ മുന്നണി വിട്ടു. പാര്‍ട്ടി അധ്യക്ഷന്‍ പവന്‍ കല്യാണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രാപ്രദേശില്‍ ടിഡിപിയെ പിന്തുണക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിക്ക് തിരഞ്ഞെടുപ്പിൽ പവൻ കല്യാൺ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ടി‍ഡിപി എന്‍ഡിഎ സഖ്യത്തിന് പുറത്താണ്. ഇതോടെ ടി‍ഡിപിയുമായി പവന്‍ കല്യാണിന്‍റെ ജനസേന പാര്‍ട്ടി സഖ്യം ചേര്‍ന്നിരുന്നു. ടിഡിപിയുമായി സഖ്യം ചേര്‍ന്നതിനാല്‍ എന്‍ഡിഎ ബാന്ധവം ഉപേക്ഷിക്കുകയാണെന്ന് പവന്‍ കല്യാണ്‍ വ്യക്തമാക്കി. ടിഡിപി-ജനസേനാ സഖ്യം അടുത്ത ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും പവൻ കല്യാൺ പറഞ്ഞു.

രാഷ്ട്രീയഗൂഢാലോചന നടത്തി എതിർപാർട്ടി നേതാക്കളെ ജയിലിലാക്കുന്ന ജഗൻമോഹൻ സർക്കാരിന്റെ അന്ത്യമടുത്തെന്നും പവൻ കല്യാൺ പറഞ്ഞു. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞമാസം ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പവന്‍ കല്യാണ്‍ ഉയര്‍ത്തിയത്. ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്‍റെ അറസ്റ്റിനെ തുടര്‍ന്ന് വിജയവാഡയിലേക്ക് റോഡ് മാർഗം എത്താൻ ശ്രമിച്ച ജനസേനാ പാർട്ടി നേതാവ് പവൻ കല്യാണിന്‍റെ വാഹനവ്യൂഹം ആന്ധ്രാ പോലീസ് തടഞ്ഞിരുന്നു. വാഹനം തടഞ്ഞതോടെ പവൻ കല്യാൺ ഇറങ്ങി നടന്നെങ്കിലും പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ നിലത്ത് കിടന്ന് പ്രതിഷേധിച്ച പവന്‍ കല്യാണിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കുണ്ടറ കസ്റ്റഡി മർദ്ദനത്തിൽ നടപടി; സി.പി.ഒ ശ്രീജിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

0
കൊല്ലം: കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍....

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നു : ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...

യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരം : സോനു സൂദ്

0
മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...