സംസ്ഥാന ഘടകം പിരിച്ചുവിട്ടതിനു പിന്നിൽ ദേശീയ നേതാവിന്റെ റിയൽ എസ്റ്റേറ്റ് താൽപര്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരു ദേശീയ നേതാവിന്റെ റിയൽ എസ്റ്റേറ്റ് താൽപര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ വിരോധമാണ് ജനതാദൾ എസ് സംസ്ഥാന ഘടകം പിരിച്ചുവിട്ടതിന്റെ പിന്നിലെന്ന് വിമതപക്ഷം. പാർട്ടിയിൽ ബിസിനസ് താൽപര്യങ്ങൾ കടന്നു കൂടിയെന്നും ഇതിന്റ തെളിവുകൾ വൈകാതെ പുറത്തുവിടുമെന്നും മുൻ സെക്രട്ടറി ജനറൽ ജോർജ് തോമസ് പറഞ്ഞു. മംഗളൂരു കേന്ദ്രമായി ബിസിനസ് നടത്തുന്ന ഒരു ദേശീയ നേതാവാണ് അട്ടിമറിക്ക് പിന്നിൽ. ഇദ്ദേഹത്തിന്റ കോഴിക്കോട്ടെ ചില റിയൽ എസ്ററ്റ് ഇടപാടുകൾക്ക് സംസ്ഥാന അധ്യക്ഷൻ സി.കെ. നാണുവും അദ്ദേഹത്തോടൊപ്പമുള്ളവരും വഴങ്ങിക്കൊടുക്കാൻ തയാറായില്ല.

ഇതിന്റ വിരോധമാണ് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിശദീകരണം പോലും ചോദിക്കാതെ കമ്മിറ്റി പിരിച്ചു വിട്ടത്. മുമ്പും പാർട്ടിയിൽ ഇത്തരം ബിസിനസ് താൽപര്യങ്ങൾ ഉയർന്നുവന്നിരുന്നു. രണ്ടര വർഷം കഴിഞ്ഞ് മാത്യു ടി. തോമസ് മന്ത്രി സ്ഥാനം ഒഴിഞ്ഞു കൊടുക്കണമെന്ന് ധാരണയുണ്ടായിരുന്നുവെന്ന് വരുത്തി തീർത്തതും ഇത്തരം നിക്ഷിപ്ത താൽപര്യക്കാരായിരുന്നു. ഇതിനെല്ലാം ദേവഗൗഡ കൂട്ടു നിൽക്കുകയാണന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിക്കുകയാണന്നും വിമതപക്ഷം ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...