കര്‍ഷക വിരുദ്ധ നയം പിന്‍വലിക്കുക – കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കുക ; ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര കര്‍ഷക വിരുദ്ധ നയം പിന്‍വലിക്കണമെന്നും കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കണമെന്നും  ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നവംബര്‍ 27-ന് കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ കൂട്ടധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ജേക്കബ് എം എബ്രഹാം ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ്  രാജു നെടുമ്പുറം അധ്യക്ഷത വഹിച്ചു. സണ്ണി ജോര്‍ജ്ജ് കൊട്ടാരം, ബെന്നി പാറയില്‍, ജേക്കബ് മദനഞ്ചേരി, ഡോ. റോബിന്‍ പി മാത്യു, മോളി മാത്യു, സോജി പി ജോണ്‍, പി സി രാജു, തോമസ് പുല്ലംപള്ളില്‍, ശശി പൂങ്കാവ്, സലിം വായ്പൂര്, ഗ്രീനിറ്റി വര്‍ഗീസ്, ജോസ് ജോര്‍ജ്ജ്, ജോസഫ് മാടപ്പള്ളി, അഡ്വ. എബ്രഹാം കോശി. തോമസ് മാത്യു, വിവേക് ജോര്‍ജ്ജ്, മാത്യു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...