തിരുവല്ല : കുന്നന്താനം പഞ്ചായത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ ഹോട്ടല്‍ ആഞ്ഞിലിത്താനത്ത് മാത്യു ടി തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി താലൂക്കിലെ ആദ്യത്തെ ജനകീയ ഹോട്ടലാണ് കുന്നന്താനം പഞ്ചായത്തിന്റെ കീഴിലാരംഭിച്ച ഈ ജനകീയ ഹോട്ടല്‍. പതിനൊന്നാം വാര്‍ഡിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് ജനകീയ ഹോട്ടല്‍ പ്രാവര്‍ത്തികമാക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം എസ്.വി.സുബിന്‍, പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണക്കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
കുന്നന്താനത്ത് കുടുംബശ്രീ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment