പത്തനംതിട്ട : പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് നയിക്കുന്ന ജില്ലാ പദയാത്ര പതിനൊന്നാം ദിവസമായ നാളെ ഉച്ചക്ക് 2.30 ന് ഇലന്തൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിച്ച് മാത്തൂരില്‍ സമാപിക്കും. 194 കിലോമീറ്റര്‍ പിന്നിട്ട് നിരവധി കേന്ദ്രങ്ങളില്‍ ഉജ്ജ്വല സ്വീകരണം ഏറ്റുവാങ്ങി പദയാത്ര മുന്നോട്ട് കടന്നുപോകുന്നു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, തൊഴിലാളികള്‍, അമ്മമാര്‍, സഹോദരിമാര്‍ നല്‍കിയ സ്വീകരണം വന്‍ ജനപിന്തുണയാണ് വെളിവാക്കുന്നത്. ഡി.സി.സി ജനറല്‍ സെക്രട്ടറി വൈ. യാക്കൂബിന്റെ നിര്യാണം മൂലം ഫെബ്രുവരി മൂന്നിന്റെ പദയാത്ര പര്യടനം എട്ടാം തീയതിയിലേക്ക് മാറ്റിവെച്ചു.
ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് നയിക്കുന്ന ജില്ലാ പദയാത്ര പതിനൊന്നാം ദിവസമായ നാളെ ഉച്ചക്ക് 2.30 ന് ഇലന്തൂര്‍ ജംഗ്ഷനില്‍
RECENT NEWS
Advertisment