പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനവുമായി ബന്ധപ്പെട്ട് സ്ത്രീ ശാക്തീകരണ സെമിനാറും സ്ത്രീ സുരക്ഷാ ബോധവൽക്കരണ ക്ലാസും നടത്തി. വാർഡ് മെമ്പർ എ ബാലൻ ഉദ്ഘാടനം ചെയ്തു. കേരള പോലീസ് അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി കെ എസ് സജു മോഡറേറ്ററായിരുന്നു. ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ വിഷയാവതരണം നടത്തി. കൊറോണ വൈറസ്, മുൻകരുതലുകൾ എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ജോയി ക്ലാസെടുത്തു. ജനമൈത്രി ബീറ്റ് ഓഫീസർ ആ പ്രശാന്ത് സ്വാഗതവും സമിതിയംഗം സന്ധ്യ ശ്രീകുമാർ നന്ദിയും പറഞ്ഞു.
ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ സെമിനാർ നടത്തി
RECENT NEWS
Advertisment