Friday, July 4, 2025 12:46 am

ജനശതാബ്ദിയുടെ ഓട്ടം നിര്‍ത്തല്‍ ; അന്തിമ തീരുമാനമായില്ലെന്ന് റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന ജനശതാബ്ദിയടക്കമുള്ള ട്രെയിനുകൾ ഓട്ടം നിര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്‌ പ്രസ്സുകള്‍, എറണാകുളം-വേണാട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ എന്നിവയായിരുന്നു ശനിയാഴ്ച മുതല്‍ നിര്‍ത്തുമെന്ന വാര്‍ത്ത വന്നത്. എന്നാല്‍ യാത്രക്കാരുടെ കുറവ് സംബന്ധിച്ച് ദക്ഷിണ റെയില്‍വേ കണക്കെടുത്തിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കേരളത്തില്‍ നിന്നുള്ള റെയില്‍വേ അധികൃതര്‍ അറിയിച്ചു.

യാത്രക്കാര്‍ കുറയുന്ന തീവണ്ടികള്‍ സര്‍വീസ് നടത്തേണ്ടെന്ന് റെയില്‍വേ ബോര്‍ഡിനുള്ളില്‍ നിര്‍ദേശം ഉണ്ട്. എന്നാല്‍ ഔദ്യോഗികമായി ഉത്തരവ് എത്തിയിട്ടില്ല. 25 ശതമാനമെങ്കിലും യാത്രക്കാരില്ലാതെ ഓടുന്ന വണ്ടികള്‍ റദ്ദാക്കുമെന്നാണ് അറിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദിയില്‍ ആകെ ശേഷിയുടെ 24.25 ശതമാനവും തിരുവനന്തപുരം-കണ്ണൂര്‍ ശതാബ്ദിയില്‍ 20.86 ശതമാനവും വേണാടില്‍ 13.29 ശതമാനവും മാത്രമാണ് കോവിഡ് പശ്ചാത്തലത്തില്‍ യാത്രക്കാരുള്ളത്. ജനശതാബ്ദി സര്‍വീസ് നിര്‍ത്തുകയാണെങ്കില്‍ ജില്ലകളില്‍ ഒരു സ്റ്റോപ്പുവെച്ച് പകരം കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യലായി ഇതേ സമയത്ത് സര്‍വീസ് നടത്താനുള്ള സാധ്യതയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...