ജനശതാബ്ദി ഇനി വേറെ ലെവൽ ; എൽഎച്ച്ബി കോച്ചുകൾ വരുന്നു, സൗകര്യങ്ങളും സുരക്ഷയും കൂടും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ ജനശതാബ്ദി എക്സ്പ്രസിന് ആധുനിക കോച്ചുകൾ അനുവദിച്ച് റെയിൽവേ. പുതിയ എൽഎച്ച്ബി കോച്ചുകൾ (ലിങ്ക് ഹോഫ്മാൻ ബുഷ്) വരുന്നതോടെ യാത്ര കൂടുതൽ സുഖപ്രദമാകും. ഒപ്പം സുരക്ഷയും വർദ്ധിക്കും. തിരുവനന്തപുരം സെൻട്രൽ മുതൽ കണ്ണൂർ വരെയുള്ള (ട്രെയിൻ നമ്പർ 12081) ജനശതാബ്ദി ട്രെയിനിൽ സെപ്തംബർ 29നും കണ്ണൂർ മുതൽ തിരുവനന്തപുരം സെൻട്രൽ വരെയുള്ള (ട്രെയിൻ നമ്പർ 12082) ജനശതബ്ദി ട്രെയിനിൽ സെപ്റ്റംബർ 30നുമാണ് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. സുരക്ഷിതത്വത്തിനും സുഖസൗകര്യങ്ങൾക്കും പേരുകേട്ട ആധുനിക പാസഞ്ചർ കോച്ചുകളാണ് എൽഎച്ച്ബി കോച്ചുകൾ.

2000ലാണ് ആദ്യമായി അവതരിപ്പിച്ചത്. പഴയ ഐസിഎഫ് കോച്ചുകൾക്ക് പകരമായി ഇന്ത്യൻ റെയിൽവേ എൽഎച്ച്ബി കോച്ചുകളാണ് ഇന്ന് ഉപയോഗിക്കുന്നത്. കാലപ്പഴക്കവും അസൌകര്യങ്ങളും കാരണം പലപ്പോഴും ജനശതാബ്ദിയിലെ യാത്ര ദുരിതം നിറഞ്ഞതാണ്. ഇതിനാണ് പരിഹാരമാകാൻ പോകുന്നത്. കോച്ചുകൾ കപുർത്തലയിലെ കോച്ച് ഫാക്ടറിയിൽ നിന്ന് എത്തിക്കഴിഞ്ഞു. വീതി കൂടിയ സീറ്റുകളും സ്ഥല സൌകര്യവുമാണ് പ്രധാന പ്രത്യേകത. ജർമൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന സ്റ്റെയിൻലസ് സ്റ്റീൽ കോച്ചുകളാണിവ. 160 കിലോമീറ്റർ വരെ വേഗതയിൽ പോകാനാകും. നേരത്തെയുള്ള കോച്ചുകൾ 100 ഡെസിബൽ ശബ്ദം പുറപ്പെടുവിക്കുമ്പോൾ എൽഎച്ച്ബി കോച്ചുകൾ 60 ഡെസിബൽ ശബ്ദമേ പുറപ്പെടുവിക്കൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...