പത്തനംതിട്ട : ഡോക്ടേഴ്സ് ദിനമായ ജൂലൈ ഒന്നിന് പത്തനംതിട്ട ഡി.എം.ഒ ഡോ: എ എൽ ഷീജ, ഡപ്യൂട്ടി ഡി.എം.ഒ ഡോ : നന്ദിനി എന്നിവരെ ജനതാദൾ (എസ്) അനുമോദിച്ചു. കൊറോണയെ പ്രതിരോധിക്കുവാന്‍ ജില്ലയിലെ ആരോഗ്യ പ്രവർത്തകരെ സ്തുത്യർഹമായ നിലയിൽ ഏകോപിപ്പിച്ച് കോവിഡ് രോഗികള്‍ക്ക് സൗഖ്യം നേടിക്കൊടുത്ത മുന്നണി പോരാളികളാണ് ഇരുവരുമെന്ന് ജനതാദൾ (എസ്) ജില്ലാ സെക്രട്ടറി നൗഷാദ് കണ്ണങ്കര പറഞ്ഞു . ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, അമ്പിളി വറുഗീസ്, വി.എം ഏബ്രഹാം, എ ബഷീർ തുടങ്ങിയവർ സന്നിഹരായിരുന്നു.
ജില്ലയിലെ കൊവിഡ് പ്രതിരോധസേനയുടെ ക്യാപ്റ്റന്‍മാരായ ഡോ. എ.എൽ ഷീജക്കും ഡോ.നന്ദിനിക്കും പൂച്ചെണ്ടുമായി ജനതാദള്‍ (എസ്)
RECENT NEWS
Advertisment