പ്ര​വാ​സി മ​ല​യാ​ളി റാ​സ​ല്‍​ഖൈ​മ വിമാനത്താവ​ള​ത്തി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

ദു​ബാ​യ് : മ​ക​ന്റെ  പ​ത്താം ക്ലാ​സ് വി​ജ​യം ആ​ഘോ​ഷി​ക്കാ​ന്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ പ്ര​വാ​സി മ​ല​യാ​ളി വിമാനത്താവളത്തി​ല്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ​വി​ത്ര​ന്‍ മ​ഞ്ച​ക്ക​ല്‍ (50) ആ​ണ് റാ​സ​ല്‍​ഖൈ​മ വിമാനത്താവ​ള​ത്തി​ല്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച​ത്.

ചൊ​വ്വാ​ഴ്ച എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷാ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ള്‍ പ​വി​ത്ര​ന്റെ  മ​ക​ന്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി വി​ജ​യി​ച്ചി​രു​ന്നു. ഇ​തി​ന്റെ  സ​ന്തോ​ഷ​ത്തി​ലാ​യി​രു​ന്നു പ​വി​ത്ര​ന്‍. എ​ന്നാ​ല്‍ ചൊ​വ്വാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തി​ന്റെ  രൂപത്തി​ല്‍ പ​വി​ത്ര​നെ തേ​ടി മ​ര​ണ​മെ​ത്തു​ക​യാ​യി​രു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് പ​വി​ത്ര​ന് മൂ​ന്നു മാ​സം മുമ്പ് ഗള്‍​ഫി​ലെ ജോ​ലി ന​ഷ്ട​പ്പെ​ട്ടു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്റെ  പാ​സ്പോ​ര്‍​ട്ട് തി​രി​കെ ല​ഭി​ച്ച​ത്. മ​റ്റു മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ടി​ക്ക​റ്റെ​ടു​ത്ത​തെ​ന്നും സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു.

റാ​സ​ല്‍​ഖൈ​മ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു ചാ​ര്‍​ട്ട​ര്‍ ചെ​യ്ത വി​മാ​നം രാ​ത്രി 11.33-ന് ​ആ​ണ് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്. എന്നാ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്തു​വ​ച്ച്‌ ഇ​ദ്ദേ​ഹം കു​ഴ​ഞ്ഞു​വീ​ണു. ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം നല്‍കിയെങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​മി​ത്ര​യാ​ണ്  ഭാ​ര്യ. ധ​നു​ഷ, ധ​മ​ന്യ, ധ​നൂ​പ് എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...

‘ഡി.വൈ.എഫ്.ഐ അംഗമാണെന്ന് തെളിയിച്ചാൽ പിരിച്ചുവിടാം’; ഡ്രൈവർ വിവാദത്തിൽ കെ.എ. തുളസിയുടെ മറുപടി

0
പാലക്കാട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഡ്രൈവറായി നിയമിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി...

ശബ്ദവും ഭാവവും കൊണ്ട് തലമുറകളെ കീഴടക്കിയ ഗായിക; എസ്. ജാനകിക്ക് ആദരാഞ്ജലിയുമായി പിണറായി

0
തിരുവനന്തപുരം: എസ് ജാനകിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി...