Sunday, March 30, 2025 4:32 pm

ഭൂപരിഷ്‌ക്കരണ സുവര്‍ണ ജൂബിലിയില്‍ അച്യൂതമേനോനെ മുഖ്യമന്ത്രി തമസ്‌ക്കരിച്ചത് മനപ്പൂര്‍വ്വം ; രൂക്ഷ വിമര്‍ശനവുമായി ജനയുഗം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സമഗ്ര ഭൂപരിഷ്‌ക്കരണ നിയമം നടപ്പാക്കിയതിന്റെ സുവര്‍ണ ജൂബിലിയില്‍ സി.അച്യൂതമേനോനെ പരാമര്‍ശിക്കാതെ പോയതിന് മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് സിപിഐ മുഖപത്രമായ  ജനയുഗം. ജനുവരി 1 ന് നടത്തിയ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യൂതമേനോനെ വിസ്മരിച്ചതാണ് സിപിഎമ്മും സിപിഐ യും തമ്മിലുള്ള പുതിയ പോരിന് കളമൊരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി മറന്നു പോയതല്ലെന്നും ബോധപൂര്‍വ്വമായ വിസ്മരിക്കലാണ് നടന്നതെന്നുമാണ് ആക്ഷേപം.

മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മടിക്കുന്നെന്നും മോഡി സര്‍ക്കാര്‍ ദേശീയ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്തും വളച്ചൊടിച്ചും ദേശീയ രാഷ്ട്രീയം കലുഷിതമാക്കിയിരിക്കുന്ന ഘട്ടത്തില്‍ സമീപകാല കേരള ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലെന്നും പത്രം വിമര്‍ശിച്ചിട്ടുണ്ട്. ‘ചരിത്രത്തോടുള്ള ഇടതുപക്ഷ സമീപനം ചോദ്യം ചെയ്യപ്പെടുന്നു’ എന്ന തലക്കെട്ടോടെ നല്‍കിയിരിക്കുന്ന എഡിറ്റോറിയലിലാണ് വിമര്‍ശനം.

അച്യൂതമേനോനെ മറന്നത് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചു വെയ്ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പത്രം വിമര്‍ശിച്ചു. യാഥാര്‍ത്ഥ്യങ്ങളെ യാഥാര്‍ത്ഥ്യങ്ങളായി അംഗീകരിക്കാനും ചരിത്രവസ്തുതകളെ മാനിക്കാനും ഇനിയും ചിലരെങ്കിലും വിസ്മരിക്കുന്നു. ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ല. മറിച്ച്  അത് ചരിത്രവസ്തുതകളുടെ മനഃപൂര്‍വമായ തമസ്‌കരണമാണ്. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നത്.

മോഡി സര്‍ക്കാര്‍ ചരിത്രത്തോടു സത്യസന്ധത തെല്ലും പുലര്‍ത്താതെ ചരിത്രത്തെ വളച്ചൊടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തില്‍ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്ന് പത്രം പറയുന്നു. ചരിത്രം ഐതിഹ്യങ്ങളൊ കെട്ടുകഥകളൊ അല്ല. അവ വസ്തുനിഷ്ടമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രേഖപ്പെടുത്തപ്പെടുക.

പരിശീലനം സിദ്ധിച്ച ചരിത്രകാരന്മാരെ ആട്ടിയകറ്റി തങ്ങളുടെ ഭാവനകള്‍ക്കും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാനും വളച്ചൊടിക്കാനും ആസൂത്രിത ശ്രമമാണ് മോഡി ഭരണത്തില്‍ ദേശീയതലത്തില്‍ നടക്കുന്നത്. ആ ചരിത്ര നിരാസത്തിനെതിരെയാണ് രാജ്യം സടകുടഞ്ഞെണീക്കുന്നത്. അതിന്റെ മുന്‍നിരയിലാണ് കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍. അത്തരമൊരു ദേശവ്യാപക ചെറുത്തുനില്‍പിന്റെ വിശ്വാസ്യതയെയാണ് കേരളത്തിലെ ഭൂപരിഷ്‌കരണം സംബന്ധിച്ച അര്‍ധസത്യങ്ങള്‍ കൊണ്ട് ഇടതുപക്ഷം സ്വയം ചോദ്യം ചെയ്യുന്നതെന്നും പത്രം വിമര്‍ശിക്കുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആലപ്പുഴ മലമ്പുഴ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രം അനുമതി നൽകി

0
ആലപ്പുഴ: കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി. മലമ്പുഴ ഗാര്‍ഡന്‍ നവീകരണത്തിനും...

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി ; 25 പേർക്ക് പരുക്ക്

0
ഒഡീഷ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി. കാമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോഗികളാണ്...

മേഘ മധുവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ശക്തമായ ഇടപെടൽ നടത്തും ; അടൂർ പ്രകാശ്...

0
കോന്നി : മേഘ മധുവിന്റെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരുവാൻ പാർലമെന്റിൽ ശക്തമായ...

തമിഴ്‌നാട്ടിൽ ദളിത് വിദ്യാർഥിയുടെ തല അധ്യാപകൻ അടിച്ചുപൊട്ടിച്ചു

0
തമിഴ്‌നാട്: ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയുടെ തല അധ്യാപകൻ അടിച്ചുപൊട്ടി‍ച്ചു. തമിഴ്‌നാട്ടിലെ...