ഡല്‍ഹി: കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടന്ന പ്രതിഷേധത്തെ അതീവ ഗൗരമായാണ് താന്‍ കാണുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗവര്‍ണര്‍ക്കെതിരെ ഉണ്ടായ അതിക്രമത്തില്‍ ഇര്‍ഫാന്‍ ഹബീബിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കേണ്ടതായിരുന്നുവെന്നും ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ പദവിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഈ സംഭവത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നതെന്നും അമിത് ഷാ പറഞ്ഞു.
പൗരത്വ നിയമഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടുള്ളതാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രത്യേകിച്ചും കോണ്‍ഗ്രസിന് രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഉള്ളതെന്നും എന്തുകൊണ്ടാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വിശദീകരിക്കണമെന്നും അമിത് ഷാ പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഒരു മാദ്ധ്യമ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു കേന്ദ്രമന്ത്രി.