ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നുണ കേട്ട് ജനം മടുത്തിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. പ്രളയത്തിൽ കർണാടക മുങ്ങിയപ്പോഴും കർഷകർ മുഴുവൻ കണ്ണീരിൽ കഴിഞ്ഞപ്പോഴും മോദിക്ക് സന്ദർശിക്കാൻ സമയമുണ്ടായിരുന്നില്ലെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി. എന്നാൽ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി മോദിക്ക് ഇപ്പോൾ പെട്ടെന്ന് കർണാടകയിലെ പാവപ്പെട്ട ജനങ്ങളെ ഓർമ്മ വന്നിരിക്കുന്നു. നന്നായിരിക്കുന്നു മോദീ, നന്നായിരിക്കുന്നു. ആവശ്യത്തിന് പ്രളയ ദുരിതാശ്വാസ ഫണ്ടില്ലാതെ കർണാടക പട്ടിണിയിലാണ്. ജി.എസ്.ടി വരുമാന നഷ്ടം നികത്തിത്തന്നില്ല.
മോദിയുടെ പെരുംനുണകളും ഇരുതല മൂർച്ചയുള്ള പ്രസ്താവനകളും ജനങ്ങൾക്ക് മടുത്തു തുടങ്ങിയിരിക്കുന്നു. കാലസ ബണ്ഡൂരി കനാൽ പദ്ധതിയും ബെളഗാവി അതിർത്തി തർക്കവുമടക്കമുള്ള ഏറെ കാലമായുള്ള തങ്ങളുടെ ചോദ്യത്തിനാണ് താങ്കൾ ഇന്ന് മറുപടി പറയേണ്ടതെന്ന് സിദ്ധരാമയ്യ ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.