Friday, April 19, 2024 8:29 pm

ജനമൈത്രിപോലീസ് ട്രൈബൽ വിഭാഗം പദ്ധതി ആരണ്യകാണ്ഡം ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ട്രൈബൽ വിഭാഗത്തിനായുള്ള പോലീസിന്റെ ജനമൈത്രി പദ്ധതി ‘ആരണ്യകാണ്ഡം’ ജില്ലയിൽ ആരംഭിച്ചു. ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ്സ് ചിറ്റാറിൽ നിർവഹിച്ചു. ജനമൈത്രി പോലീസ് സേവനസജ്ജരായി ഒപ്പമുണ്ടെന്നും കുട്ടികൾക്ക് വിദ്യാഭ്യാസം തുടങ്ങിയകാര്യങ്ങളിൽ ശ്രദ്ധിക്കണമെന്നും ജില്ലാ പോലീസ് മേധാവി ഉൽബോധിപ്പിച്ചു. ചിറ്റാർ ഗവണ്മെന്റ് എച്ച് എസ്സ് എസ്സിലെ എസ് പി സി കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു. ചിറ്റാർ പാമ്പിനി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ കോന്നി ഡി വൈ എസ് പി ബൈജുകുമാർ അധ്യക്ഷനായിരുന്നു.

Lok Sabha Elections 2024 - Kerala

സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കായി മെഡിക്കൽ ക്യാമ്പ് നടന്നു. ട്രൈബൽ വിഭാഗത്തിലെ കുടുംബാoഗങ്ങൾ ഉൾപ്പെടെ 150 ലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. സീതത്തോട് പ്രാഥമിക ചികിത്സാ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വിൻസെന്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പോക്സോ നിയമം, ബാലവിവാഹനിയമം എന്നീ നിയമങ്ങളെപ്പറ്റി കോന്നി ഡി വൈ എസ് പി ബോധവൽക്കരണക്ലാസ്സ്‌ എടുത്തു. എസ് പി സി കേഡറ്റുകൾക്ക് ജില്ലാ പോലീസ് മേധാവി ആശംസകൾ നേർന്നു. ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സജി കുളത്തുങ്കൽ, വാർഡ് അംഗം ജയശ്രീ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചിറ്റാർ പോലീസ് ഇൻസ്‌പെക്ടർ ബി രാജേന്ദ്രൻ പിള്ള നന്ദിപറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പത്തനംതിട്ട വിദ്യാഭ്യാസ ജില്ലാ ഓഫീസിലെ വൈദ്യുതി വിഛേദിച്ച സംഭവത്തിൽ കെ.എസ്.യു മാർച്ച് നടത്തി

0
പത്തനംതിട്ട: 6 മാസക്കാലത്തെ വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ കെ.എസ്.ഇ.ബി പത്തനംതിട്ട വിദ്യാഭ്യാസ...

ഫാസിസം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി : മുല്ലക്കര

0
വൃന്ദാവനം: ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ഫാസിസം കൂടുതല്‍ ആക്രമണോത്സുകമായ പാതയിലേക്ക് പോകുന്നതായാണ് സമീപകാല...

വീട്ടില്‍ വോട്ട് : മണ്ഡലത്തില്‍ ഇതുവരെ വോട്ട് ചെയ്തത് 9,510 പേര്‍

0
പത്തനംതിട്ട : അസന്നിഹിത വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ ഏപ്രില്‍...

അവശ്യ സര്‍വീസുകാര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് നാളെ (20) മുതല്‍

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വീസുകാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ്...