ഇതാണോ പ്രധാനമന്ത്രി ഉദ്ദേശിച്ച സാമൂഹിക അകലം ; ജനത കർഫ്യു ദിനത്തിൽ കൂട്ടം കൂടിയും നൃത്തം ചെയ്തും ജനങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ലോകമാകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗബാധയെ ചെറുക്കുന്നതിൻ്റെ ഭാഗമായും പകർച്ചവ്യാധിക്കിടെ കർമ്മ നിരതരാകുന്ന ആരോഗ്യ പ്രവർത്തകർക്കുള്ള അഭിനന്ദനസൂചകമായുമാണ് ഞായറാഴ്ച ‘ജനത കർഫ്യു’ ആചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് ആവശ്യപ്പെട്ടത്. എന്നാൽ രോഗത്തിനെതിരെ കൂടുതൽ ജാഗ്രത പാലിക്കേണ്ട ദിനത്തെ പലരും ആഘോഷമാക്കി മാറ്റുകയായിരുന്നു.

ഇത്തരത്തിലുള്ള ആഘോഷങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. പാത്രങ്ങളിൽ കൊട്ടിയും കൈയടിച്ചും ‘ജനതാ കർഫ്യു’വിന്റെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നുവെങ്കിലും കൊറോണ രോഗത്തിന്റെ ഭീഷണി അനുദിനം വർദ്ധിച്ചുവരുന്ന ഒരു സാഹചര്യത്തിൽ കൂട്ടം കൂടി നിന്നുകൊണ്ടുള്ള ഇത്തരം ഇടപെടൽ വൻ അപകടമാണ് വരുത്തി വയ്ക്കുന്നതെന്നുള്ളതാണ് വാസ്തവം. ‘സാമൂഹിക അകലം’ പാലിക്കണമെന്നും വീടുകൾക്കുള്ളിൽ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു കഴിഞ്ഞ സാഹചര്യത്തിലാണ് ഇവർ ഇത്തരത്തിൽ പെരുമാറുന്നതെന്നതാണ് വിരോധാഭാസം.

ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞോടുന്നത്. ഇത്തരത്തിലുള്ള വീഡിയോകൾ കണ്ട അനേകം ആൾക്കാർ അപകടകരമായ ഈ പ്രവണതയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ‘സോഷ്യൽ ഡിസ്റ്റൻസിംഗ്’ എന്നതുകൊണ്ട് ഇതാണോ ഉദ്ദേശിക്കുന്നത് എന്നാണ് ഇവർ പരിഹാസരൂപേണ ചോദിക്കുന്നത്.

കൊറോണ അതിൻ്റെ മൂന്നാം ഘട്ടമായ സാമൂഹ്യ വ്യാപനത്തിലേക്ക് കടക്കാൻ സാദ്ധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും ആരോഗ്യ വിദഗ്ദർ നിരന്തരം മുന്നറിയിപ്പുകൾ തന്നുകൊണ്ടിരിക്കുകയാണ് ഇതിനിടയിലാണ് ആഘോഷവുമായി ചിലർ രംഗത്തിറങ്ങിയത്. രാജ്യത്ത് ഇതുവരെ കൊറോണ രോഗം ബാധിച്ചത് ഏകദേശം 350 പേരെയാണ്. രോഗം മൂലം രാജ്യത്ത് ആറുപേർ മരണമടയുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....