Saturday, May 4, 2024 5:11 pm

കൊവിഡ്19: മഹീന്ദ്ര പ്ലാന്‍റുകള്‍ അടയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര : കൊവിഡ്-19 ഭീതിയിലാണ് ലോകം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഈ മഹാമാരിക്കെതിരെ ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലുമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ പ്ലാന്‍റുകള്‍ താത്കാലികമായി ഉത്പാദനം നിര്‍ത്തുകയാണ്. പൂനെ, മുംബൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ പ്ലാന്‍റുകളാണ് തിങ്കാളാഴ്ച മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ആളുകളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മുംബൈ, പുനെ നഗരങ്ങള്‍ സര്‍ക്കാര്‍ ഭാഗികമായി അടച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മഹീന്ദ്രയുടെ പ്ലാന്റുകളിലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ഏത്ര ദിവസത്തേക്കാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് അറിയിച്ചിട്ടില്ല.

കൊവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ പ്ലാന്‍റുകളിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നത്. രാജ്യത്തുള്ള മറ്റ് ഓഫീസുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് മഹീന്ദ്ര അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര പ്ലാന്‍റുകളിലും മറ്റ് ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പോലുള്ളവ നിര്‍ദേശിച്ചിട്ടുമുണ്ടെന്നും മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

മുന്‍നിര ബൈക്ക് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ഇറ്റാലിയന്‍-അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ എഫ്‌സിഎ എന്നീ കമ്പനികള്‍ രണ്ട് ആഴ്ചത്തേക്ക് നിര്‍മാണം നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടാറ്റയുടെ പൂനെയിലെ പ്ലാന്‍റു ഒരാഴ്ച്ചത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്യസംസ്ഥാന തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍

0
കോഴിക്കോട്: വീട് വൃത്തിയാക്കാനുണ്ടെന്ന് പറഞ്ഞ് അന്യസംസ്ഥാന തൊഴിലാളിയെ കൂട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയ സംഭവത്തില്‍...

ജലയാനങ്ങളുടെ വിവരങ്ങള്‍ 14 ദിവസത്തിനകം നല്‍കണം : വിവരാവകാശ കമ്മിഷന്‍

0
ആലപ്പുഴ : ഉള്‍നാടന്‍ വിനോദ സഞ്ചാര-ജലഗതാഗത മേഖലയിലെ ജലയാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍...

ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം ; ഡ്രൈവിംഗ് ടെസ്റ്റുകൾ മുടങ്ങി

0
കോന്നി : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായി സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ...

കായംകുളത്തെ കരംപിരിവ്‌ സസ്യമാര്‍ക്കറ്റ്‌ വക സ്‌ഥലത്തേ പാടുള്ളൂ – ഹൈക്കോടതി

0
കായംകുളം : കായംകുളത്തെ മൊത്തവ്യാപാര കേന്ദ്രമായ ബാങ്ക്‌റോഡ്‌, വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ റോഡ്‌,...